അടൂർ: 2026 ഓടുകൂടി പൊതുമരാമത്തിന്റെ 15,000 കിലോമീറ്റര്‍ റോഡുകള്‍ ബി.എം ബി.സി നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. കുടുത്ത-പൂതങ്കര-ഇളമണ്ണൂര്‍-കിന്‍ഫ്ര-ചായലോട് റോഡ് പൂതങ്കര ജങ്ഷനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് 30,000 കിലോമീറ്റര്‍ റോഡുകളാണ് പൊതുമരാമത്ത് വകുപ്പിന്റേതായിട്ടുള്ളത്. കരാറുകാരിലും ഉദ്യോഗസ്ഥരിലും മികച്ച പ്രവര്‍ത്തനം നടത്തുന്നവരെ പ്രോത്സാഹിപ്പിക്കും.
ഉദ്യോഗസ്ഥര്‍ റോഡിലൂടെ നേരിട്ട് പരിശോധന നടത്തിയാല്‍ വലിയ അളവില്‍ പ്രശ്നം പരിഹരിക്കാനാകും. ക്വാളിറ്റി കൺട്രോള് പരിശോധനയുടെ സാധ്യതകള്‍ പരിശോധിക്കും.2020-21 ബജറ്റില്‍ ഉള്‍പ്പെടുത്തിയാണ് കുടുത്ത-ജങ്ഷന്-പൂതങ്കര-ഇളമണ്ണൂര്‍-കിന്‍ഫ്ര-ചായലോട് റോഡ് ആറു കോടി ചെലവഴിച്ച് ആധുനീകരിച്ചത്.
കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. പുഷ്പവല്ലി, വൈസ് പ്രസിഡന്റ് എം.പി. മണിയമ്മ, ജില്ല പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ബീനപ്രഭ, ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. രാജഗോപാലന്‍ നായര്‍, വൈസ് പ്രസിഡന്റ് ഉദയ രശ്മി അനില്‍കുമാര്‍, സി.പി.എം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു, പ്ലാന്റേഷന് കോര്പറേഷന് ഡയറക്ടര്‍ ബോര്‍ഡ് അംഗം പ്രഫ. കെ. മോഹന്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.വി. വിജയകുമാര്‍, പൊതുമരാമത്ത് ചീഫ് എന്‍ജിനീയര്‍ അജിത് രാമചന്ദ്രന്, ജനപ്രതിനിധികള്‍, പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.