സർക്കാർ ഒന്നാം വാർഷികാഘോഷം ജൂൺ രണ്ടിലേക്ക് മാറ്റി

തിരുവനന്തപുരം: സർക്കാറിന്‍റെ ഒന്നാം വാർഷികാഘോഷം ജൂൺ രണ്ടിലേക്ക് മാറ്റി. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പശ്ചാത്തലത്തിലാണ് തീരുമാനം. മേയ് 20നാണ് ആഘോഷം നിശ്ചയിച്ചിരുന്നത്. രണ്ടാം പിണറായി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തത് 2021 മേയ് 20നാണ്.

തൃക്കാക്കരയിൽ മേയ് 31നാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ ജൂൺ മൂന്നിനും. ഈ സാഹചര്യത്തിലാണ് വോട്ടെടുപ്പ് കഴിഞ്ഞയുടൻ ജൂൺ രണ്ടിന് വാർഷികാഘോഷം നടത്താൻ മന്ത്രിസഭ യോഗം തീരുമാനിച്ചത്. ഒന്നാം വാർഷികത്തോടനുബന്ധിച്ച് നൂറുദിന കർമപരിപാടി സർക്കാർ പ്രഖ്യാപിച്ചിരുന്നു.

പദ്ധതികളുടെ നടപ്പാക്കൽ പുരോഗതി വാർഷിക ദിനത്തിൽ മുഖ്യമന്ത്രി പ്രഖ്യാപിക്കും. ഒന്നാം വാർഷികാഘോഷ പരിപാടികൾക്ക് കണ്ണൂരിൽ നേരത്തേ തുടക്കം കുറിച്ചിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.