കോവിഡിൽ മാതാപിതാക്കളെ നഷ്​ടപ്പെട്ട കാഞ്ഞാണി കാരമുക്കിലെ അല​​െൻറ വീട്ടിൽ മന്ത്രി കെ. രാധാകൃഷ്​ണൻ

കോവിഡ് ബാധിച്ച് രക്ഷിതാക്കൾ നഷ്ടപ്പെട്ട കുട്ടികളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കും - മന്ത്രി കെ. രാധാകൃഷ്ണ൯

തൃശൂർ: കോവിഡ്‌ ബാധിച്ച്‌ രക്ഷിതാക്കൾ നഷ്‌ടപ്പെട്ട് അനാഥരായ കുട്ടികളുടെ പൂർണ്ണ സംരക്ഷണം സർക്കാർ ഏറ്റെടുക്കുമെന്ന്‌ ദേവസ്വം - പട്ടികജാതി പട്ടികവർഗ്ഗ ക്ഷേമ മന്ത്രി കെ രാധാകൃഷ്‌ണൻ പറഞ്ഞു.

കോവിഡ് ബാധിച്ച് രക്ഷിതാക്കളെ നഷ്ടപ്പെട്ട കാഞ്ഞാണി കാരമുക്ക് സ്വദേശി അല൯, ഒല്ലൂർ എടക്കുന്നി ലക്ഷം വീട് കോളനിയിൽ പള്ളിപ്പാടം വി൯സന്റിന്റെ മക്കൾ അലീന,അനീന എന്നിവരുടെ വീടുകൾ മന്ത്രി സന്ദർശിച്ചു.

ഇരട്ട കുട്ടികളായ അലീന,അനീന എന്നിവരുടെ അമ്മ കഴിഞ്ഞ ദിവസമാണ് കോവിഡ് ബാധിച്ച് മരിച്ചത്. അനാഥരായ കുട്ടികളുടെ വിദ്യാഭ്യാസമുൾപ്പടെ എല്ലാ സംരക്ഷവും സർക്കാർ ഏറ്റെടുക്കും. സുപ്രീം കോടതി വിധി വരുന്നതിനു മുന്പുതന്നെ സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ തീരുമാനം എടുത്തിരുന്നതായും മന്ത്രി പറഞ്ഞു. മന്ത്രിയായശേഷം തൃശൂരിലെത്തിയ അദ്ദേഹത്തിന്റെ ആദ്യത്തെ സന്ദർശനമാണിത്.

Tags:    
News Summary - The government will take care of the children who lost their parents due to covid - Minister K. Radhakrishnan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.