'സേവ്​ ലക്ഷദ്വീപ്​' ഹാഷ്​ടാഗ്​ ട്വിറ്ററിൽ ട്രെൻഡിങ്

കോഴിക്കോട്​: അഡ്​മിനിസ്​ട്രേറ്റർ പ്രഫുൽ പ​േട്ടലിന്‍റെയും കേന്ദ്രസർക്കാറി​​േന്‍റയും ഇടപെടലുകൾക്കെതിരെ പ്രതിഷേധം ശക്​തമാവുന്നതിനിടെ ​'സേവ്​ ലക്ഷദ്വീപ്'​ ഹാഷ്​ടാഗ്​ ട്വിറ്ററിൽ ട്രെൻഡിങ്ങാവുന്നു. ഇതുമായി ബന്ധപ്പെട്ട്​  ലക്ഷത്തിലേറെ​ ട്വീറ്റുകളാണ്​ ഇതിനകം ട്വിറ്ററിൽ വന്നിട്ടുള്ളത്​.

ലക്ഷദ്വീപ് ജനതയുടെ സ്വത്വത്തെയും സംസ്കാരത്തെയും രാഷ്ട്രീയത്തെയും ഭീകരമായാണ് കേന്ദ്ര സർക്കാർ നിയോഗിച്ച ലക്ഷദ്വീപിന്‍റെ അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ കെ.പട്ടേലിന്റെ നേതൃത്വത്തിൽ കൈകാര്യം ചെയ്യുന്നത്​.

മത്സ്യ തൊഴിലാളികളുടെ ജീവനോപാധി തകർത്തു, ജില്ലാ ഭരണകൂടത്തിന്‍റെ അധികാരങ്ങൾ ഇല്ലാതാക്കി, മാംസാഹാരം നിരോധിച്ചു, ടൂറിസം മേഖലയിൽ ജോലി ചെയ്ത ലക്ഷദ്വീപ് നിവാസികളായ 196 പേരെ പിരിച്ചു വിട്ടു, പുതുതായി മദ്യശാലകൾ ആരംഭിച്ചു തുടങ്ങിയ അഡ്​മിനസ്​ട്രേറ്ററുടെ നടപടികളാണ്​ വ്യാപക പ്രതിഷേധത്തിന്​ ഇടയാക്കിയത്​.

Tags:    
News Summary - The hashtag 'Save Lakshadweep' is trending on Twitter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.