വനിത ദിനത്തിൽ വനിതജഡ്ജിമാരുടെ ഫുൾബെഞ്ചുമായി ഹൈകോടതി ചരിത്രം കുറിക്കുന്നു

കൊച്ചി: ലോക വനിതാ ദിനമായ ഇന്ന് വനിതജഡ്ജിമാരുടെ ഫുൾബെഞ്ചുമായി ഹൈകോടതി ചരിത്രം കുറിക്കുന്നു. കേരള ഹൈകോടതിയുടെ മൂന്നു വനിതാ ജഡ്ജിമാര്‍ ഉള്‍പ്പെട്ട ഫുള്‍ബെഞ്ചാണ് ഇന്ന് സിറ്റിങ് നടത്തുന്നത്. ചരിത്രത്തിലാദ്യമായാണ് വനിത ജഡ്ജിമാര്‍ മാത്രം അടങ്ങുന്ന ബെഞ്ച് ഹൈകോടതിയിൽ സിറ്റിങ് നടത്തുന്നത്. ജസ്റ്റിസ് അനു ശിവരാമന്‍, ജസ്റ്റിസ് എം ആര്‍ അനിത, ജസ്റ്റിസ് വി ഷെര്‍സി എന്നിവരടങ്ങിയ ബെഞ്ചാണ് സിറ്റിങ് നടത്തുക.

ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഫണ്ടില്‍ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കാന്‍ ദേവസ്വം മാനേജിംഗ് കമ്മിറ്റിക്ക് അധികാരമില്ലെന്ന, ഫുള്‍ ബെഞ്ചിന്റെ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹരജിയാണ് വനിതകളടങ്ങിയ ഫുൾ ബെഞ്ച് പരിഗണിക്കുന്നത്.

നേരത്തെ ജസ്റ്റിസ് ഹരിപ്രസാദ്, ജസ്റ്റിസ് അനു ശിവരാമന്‍, ജസ്റ്റിസ് എം.ആര്‍ അനിത എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഈ ഹരജി പരിഗണിച്ചിരുന്നത്. ജസ്റ്റിസ് ഹരിപ്രസാദ് വിരമിച്ചതോടെയാണ് ജസ്റ്റിസ് വി. ഷെര്‍സിയെ ഫുള്‍ബെഞ്ചില്‍ ഉള്‍പ്പെടുത്തിയത്. ഇന്ന് വൈകിട്ട് മൂന്നരക്കാണ് സിറ്റിങ്. 

Tags:    
News Summary - The High Court is making history with a full bench of women judges on Women's Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.