കൊച്ചി: കോവിഡ് വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട ഹരജികൾ ഹൈകോടതി വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി. കടകളിലും ഒാഫിസുകളിലും പ്രവേശിക്കാൻ വാക്സിനേഷൻ സർട്ടിഫിക്കറ്റോ ആർ.ടി.പി.സി.ആർ പരിശോധന നടത്തി കോവിഡ് നെഗറ്റിവാണെന്ന സർട്ടിഫിക്കറ്റോ വേണമെന്ന സർക്കാർ വ്യവസ്ഥ ചോദ്യംചെയ്ത് തിരുവനന്തപുരം മാസ്കറ്റ് ഹോട്ടൽ ജീവനക്കാരൻ വി. ലാലുവും കോവിഷീൽഡ് ഒന്നാം വാക്സിനെടുത്ത 12,000ത്തോളം തൊഴിലാളികൾക്ക് 45 ദിവസത്തിനുശേഷം രണ്ടാം വാക്സിൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കിറ്റെക്സ് കമ്പനി നൽകിയ ഹരജിയുമാണ് ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ വെള്ളിയാഴ്ചേത്തക്ക് മാറ്റിയത്.
വാക്സിനെടുക്കാൻ തയാറല്ലാത്ത തനിക്ക് ജോലിക്കു കയറാൻ മൂന്നു ദിവസം കൂടുമ്പോൾ ആർ.ടി.പി.സി.ആർ നടത്തേണ്ട അവസ്ഥയാണുള്ളതെന്നും ജീവിക്കാനും തൊഴിൽ ചെയ്യാനുള്ള അവകാശം നിഷേധിക്കുന്ന വ്യവസ്ഥ റദ്ദാക്കണമെന്നുമാണ് ലാലുവിെൻറ ഹരജി.
കിറ്റെക്സിെൻറ ഹരജിയിൽ കൂടുതൽ വിശദീകരണത്തിന് കേന്ദ്ര സർക്കാർ ഒരു ദിവസം കൂടി സമയം തേടുകയായിരുന്നു. കോവിഷീൽഡിെൻറ രണ്ടു ഡോസുകൾ തമ്മിൽ 84 ദിവസത്തെ ഇടവേള വേണമെന്നാണ് കേന്ദ്ര മാർഗനിർദേശമെങ്കിലും നേരേത്ത ഇത് 45 ദിവസമായിരുന്നെന്നും വാക്സിൻ ലഭ്യമല്ലാതിരുന്നതിനാലാണ് ഇടവേള ദീർഘിപ്പിച്ചതെന്നുമാണ് ഹരജിക്കാരുടെ വാദം. എന്നാൽ, വാക്സിെൻറ ഫലപ്രാപ്തി ഉറപ്പാക്കാനാണ് 84 ദിവസത്തെ ഇടവേളയെന്നാണ് കേന്ദ്രസർക്കാറിെൻറ വിശദീകരണം. ഹരജിയിൽ വെള്ളിയാഴ്ച വിധി പറഞ്ഞേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.