തിരുവനന്തപുരം: പൂർണ സെക്രേട്ടറിയറ്റ് യോഗത്തിെൻറ പരിഗണനക്ക് വെക്കാതെ, പിന്നീട് അവയ്ലബിൾ സെക്രേട്ടറിയറ്റിൽ കൊണ്ടുവന്നപ്പോൾ ഉടൻ നടപ്പാക്കരുതെന്ന് നിർദേശിച്ച ഭേദഗതിയാണ് പൊലീസ് ഉപദേശകെൻറ 'ഉപദേശ' പ്രകാരം മുഖ്യമന്ത്രി പിണറായി വിജയൻ നടപ്പാക്കിയത്. പക്ഷേ, മുഖ്യമന്ത്രിയുടെയും ആഭ്യന്തര വകുപ്പിെൻറയും കണക്കുകൂട്ടൽ തെറ്റിച്ച് പൊതുസമൂഹത്തിലും ഇടത് അനുഭാവികളിലും നിന്നുയർന്ന അഭൂതപൂർവമായ വിമർശനവും കേന്ദ്ര നേതൃത്വത്തിെൻറ കർക്കശ ഇടപെടലും കൂടിയായതോടെ പിൻവാങ്ങാൻ നിർബന്ധിതമാകുകയായിരുന്നു.
വിജ്ഞാപനത്തിെൻറ അന്തഃസത്ത പാർട്ടിയുടെ ദേശീയ നിലപാടിനുതന്നെ കടകവിരുദ്ധമെന്ന് വാർത്തകൾ വരുകയും പ്രശാന്ത് ഭൂഷൺ, കോൺഗ്രസ് ദേശീയ നേതാക്കളടക്കം നിശിത വിമർശനം ഉന്നയിക്കുകയും ചെയ്തതോടെ കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തെ ബന്ധപ്പെട്ടിരുന്നു.
ഞായറാഴ്ച രാത്രി തന്നെ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സംസ്ഥാനത്തുള്ള മുതിർന്ന നേതാവ് എസ്. രാമചന്ദ്രൻ പിള്ളയെ ബന്ധപ്പെട്ട് ആശങ്ക അറിയിച്ചു. തുടർന്ന്, പിണറായി വിജയനെയും യെച്ചൂരി വിളിച്ചു. ഭേദഗതി പിൻവലിക്കണമെന്ന നിലപാടാണ് ഭൂരിപക്ഷത്തിനെന്നും അദ്ദേഹം വ്യക്തമാക്കി. രാവിലെ വിഷയം ചർച്ച ചെയ്യാമെന്ന് സംസ്ഥാന േനതൃത്വവും ധാരണയിെലത്തി. രാവിലെ യെച്ചൂരിയുടെ പ്രതികരണത്തിൽ അതൃപ്തി സ്പഷ്ടമായിരുന്നു. രാവിലെ അവയ്ലബിൾ സെക്രേട്ടറിയറ്റ് ചേരും മുേമ്പ എ.കെ.ജി സെൻററിലെത്തിയ മുഖ്യമന്ത്രി പി.ബിയംഗങ്ങളായ രാമചന്ദ്രൻ പിള്ള, എം.എ. ബേബി എന്നിവരുമായും സംസാരിച്ചു.
ചികിത്സയിലുള്ള കോടിയേരി ബാലകൃഷ്ണൻ യോഗത്തിനെത്തിയില്ല. സെക്രേട്ടറിയറ്റ് േയാഗത്തിൽ ഒാർഡിനൻസുമായി മുന്നോട്ട് പോകുന്നില്ലെന്ന് പിണറായി വ്യക്തമാക്കി. തെറ്റിദ്ധാരണ മാറുന്നതിന് മുഖ്യമന്ത്രി തന്നെ വിശദീകരണക്കുറിപ്പ് പുറത്തിറക്കണമെന്ന് യോഗം അഭിപ്രായപ്പെട്ടു. തുടർന്നാണ് യോഗശേഷം മുഖ്യമന്ത്രി വിശദീകരണം നൽകിയത്.
പൊലീസ് ആക്ട് ഭേദഗതി വെള്ളിയാഴ്ചകളിൽ ചേരുന്ന സെക്രേട്ടറിയറ്റ് യോഗത്തിൽ മുഖ്യമന്ത്രി അവതരിപ്പിച്ചിരുന്നില്ല. ഇടക്കുചേർന്ന ഒരു അവയ്ലബിൾ സെക്രേട്ടറിയറ്റിൽ എഡിറ്റർമാരുടെ യോഗത്തിൽ സമൂഹ മാധ്യമത്തിലെ അതിരുവിട്ട നടപടികൾക്ക് തടയിടാൻ നിയമം കൊണ്ടുവരുന്നത് ആവശ്യപ്പെെട്ടന്നും അതുപ്രകാരം കരട് തയാറാക്കിയെന്നും പിണറായി അറിയിച്ചു.
എന്നാൽ, ചില അംഗങ്ങൾ ആശങ്ക പ്രകടിപ്പിച്ചു. ഉടൻ അതുമായി മുന്നോട്ട് പോകേെണ്ടന്നും അഭിപ്രായം ഉയർന്നു. ഉടനെ നടപ്പാക്കുന്നില്ലെന്ന് മുഖ്യമന്ത്രി വിശദീകരിക്കുകയും ചെയ്തു. എന്നാൽ, പിന്നീട് വിജ്ഞാപനം പുറത്തിറങ്ങുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.