മട്ടാഞ്ചേരി: പുതുവർഷത്തിെൻറ വരവറിയിച്ച് ദേവാലയങ്ങളിൽ ശോഫാർ കാഹളം ഊതിയതോടെ ജൂത സമൂഹത്തിെൻറ പുതുവത്സരാഘോഷം തുടങ്ങി. വെള്ളിയാഴ്ചയാണ് പുതുവത്സരം അറിയിച്ച് ജൂത ദേവാലയങ്ങളിൽ ചെമ്മരിയാടിെൻറ കൊമ്പുകൊണ്ടുള്ള വാദ്യമായ ശോഫാർ വിളിയുയർന്നത്.
ജൂതരുടെ പ്രാർഥനദിനമായ ശാബത്തും റോഷ്ഹസാനയെന്ന നവവത്സരദിനവും ഒത്തുവന്ന ദിവസമായിരുന്നു ശനിയാഴ്ച. ഹീബ്രു കലണ്ടറിലെ 5781ാം വർഷത്തിലെ തിസ്റി മാസത്തിലെ ആദ്യദിനം. പരസ്പരം 'ഷാ നാതോബാ' എന്നറിയിച്ച് പുതുവത്സരാശംസകൾ നേർന്നു. വിവിധ ആചാരങ്ങളോടെ 14 ദിവസം നീളുന്ന ആഘോഷം ഒക്ടോബർ രണ്ടിന് സമാപിക്കും. ശനിയും ഞായറും ഉപവാസമാണ്. തുടർന്ന് പുതുവത്സര പ്രാർഥന.
ഏട്ടാംദിനം യോംകീപുർ പ്രായശ്ചിത്ത പ്രാർഥനദിനം. പിന്നെ ദേവാലയങ്ങളിൽ സുഖോത്ത് എന്ന പച്ചോല പെരുന്നാളാഘോഷം. തുടർന്ന് വീടുകളും ദേവാലയങ്ങളും ദീപങ്ങളലങ്കരിച്ച് സിംഹതോറ ആഘോഷം. ഇതോടെ പുതുവത്സരാഘോഷങ്ങൾ സമാപിക്കും. അംഗങ്ങൾ കുറവാെണങ്കിലും കൊച്ചി പരദേശി ജൂതപ്പള്ളിയും പുതുവത്സരാഘോഷത്തിലാണ്.
Latest Video:
:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.