അരിക്കൊമ്പനാള് ഭീകരനാണ്; കൊ​ന്ന​ത്​ 11 പേ​രെ, ത​ക​ർ​ത്ത​ത് 180​െകട്ടിടങ്ങൾ, പ​രി​ക്കേ​റ്റ​വർ ഏറെ...

അ​നൗ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ പ്ര​കാ​രം അ​രി​ക്കൊ​മ്പ​ൻ ഇ​തു​വ​രെ കൊ​ന്ന​ത്​ 11 പേ​രെ, ആ​ക്ര​മ​ണ​ങ്ങ​ളി​ൽ പ​രി​ക്കേ​റ്റ​വർ ഏറെ, 18 വ​ർ​ഷ​ത്തി​നി​ടെ ത​ക​ർ​ത്ത​ത്​ 180 കെ​ട്ടി​ട​ങ്ങ​ൾ, റേ​ഷ​ൻ ക​ട​ക​ൾ ആ​ക്ര​മി​ച്ച​ത്​ 33ഓ​ളം ത​വ​ണ...​ചി​ന്ന​ക്ക​നാ​ലി​നെ​യും ശാ​ന്ത​ൻ​പാ​റ​യെ​യും വി​റ​പ്പി​ച്ച അ​രി​ക്കൊ​മ്പ​ന്‍റെ​ ചി​ന്നം വി​ളി​യിന്ന് കമ്പം ടൗണിലാണ് ഉയരുന്നത്.

30 വ​യ​സുളള കൊ​മ്പ​ൻ ചി​ന്ന​ക്ക​നാ​ൽ, ശാ​ന്ത​ൻ​പാ​റ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വീ​ടും ക​ട​ക​ളും ത​ക​ർ​ത്ത്​ ചാ​ക്കു​ക​ണ​ക്കി​ന്​ അ​രി അ​ക​ത്താ​ക്കി​യാ​ണ്​ ‘അ​രി​ക്കൊ​മ്പ​ൻ’ ആ​യ​ത്.

അ​രി​ക്കൊ​മ്പ​ന്‍റെ അ​തി​ക്ര​മ​ങ്ങ​ൾ നാ​ട്ടി​ൽ ച​ർ​ച്ച​യാ​കു​ന്ന​ത്​ 301 കോ​ള​നി ജ​ന​വാ​സ​കേന്ദ്രമായതോടെയാണ്. ഇ​തി​നി​ട​യി​ലും അ​രി​ക്കൊ​മ്പ​ൻ അ​ത്ര അ​പ​ക​ട​കാ​രി​യ​ല്ലെ​ന്ന്​ വി​ശ്വ​സി​ക്കു​ന്ന ചി​ല​രെ​ങ്കി​ലു​മു​ണ്ട്. എ​ന്നാ​ൽ, ചി​ന്ന​ക്ക​നാ​ലി​ലെ​യും ശാ​ന്ത​ൻ​പാ​റ​യി​ലെ​യും ഓ​രോ​രു​ത്ത​ർ​ക്കും പ​റ​യാ​നു​ണ്ട്​ ന​ഷ്ട​ങ്ങ​ളു​ടെ​യും ത​ല​നാ​രി​ഴ​ക്ക്​ മ​ര​ണം വ​ഴി​മാ​റി​യ​തി​ന്‍റെ​യും ക​ഥ​ക​ൾ.

നിലവിൽ കമ്പം ടൗണിലിറങ്ങിയ അരിക്കൊമ്പനെ തമിഴ്നാട് വനം വകുപ്പ് അധികൃതർ മയക്കുവെടി വെക്കാനാണ് സാധ്യത. ഇതിന് മുന്നോടിയായി ആനയെ ആകാശത്തേക്ക് വെടിവെച്ച് തുരത്താൻ വനം വകുപ്പ് ഉദ്യോഗസ്ഥർ ശ്രമിക്കുകയാണിപ്പോൾ. നേരത്തെ ജനവാസ മേഖലയിൽ അരിക്കൊമ്പൻ ഇറങ്ങിയിരുന്നെങ്കിലും വലിയ പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നില്ല. എന്നാൽ ഇത്തവണ ആയിരങ്ങൾ താമസിക്കുന്ന, കമ്പം മേഖലയാണുളളത്.

ഇതിനിടെ, അരിക്കൊമ്പൻ തമിഴ്നാടി​െൻറ നിയന്ത്രണത്തിലാണെന്നും നിലവിലെ സാഹചര്യത്തിൽ തീരുമാനമെടുക്കേണ്ടത് തമിഴ്നാട് സർക്കാ‍റാണെന്നും വനം മന്ത്രി എ.കെ. ശശീന്ദ്രൻ. കേരള വനം വകുപ്പുമായി തമിഴ്നാട് സർക്കാർ ആശയവിനിമയം നടത്തുന്നുണ്ട്. ഹൈകോടതി നിയോഗിച്ച കമ്മീഷ​െൻറ ഉപദേശം ആവശ്യമാണ്. ഉൾവനത്തിലേക്ക് അയച്ചത് വനം വകുപ്പി​െൻറ ആശയമായിരുന്നില്ലെന്നും വനം മന്ത്രി പറഞ്ഞു.

ഉൾകാട്ടിലേക്ക് അയച്ചിട്ട് കാര്യമില്ല പ്രയോജനമില്ലെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. അതിരു കവിഞ്ഞ ആന സ്നേഹത്തെ തുടർന്ന് ആന പ്രേമികൾ ഹൈകോടതിയെ സമീപിച്ചത് കൊണ്ടുണ്ടായ സ്ഥിതിയാണിതെന്നും മന്ത്രി പറഞ്ഞു.

Tags:    
News Summary - The life story of Arikompan, a wild elephant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.