കട്ടപ്പന: കട്ടപ്പന സി.ഐ ആണെന്ന വ്യാജേന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി കട്ടപ്പനയിലെ ലോഡ്ജിൽ മുറിയെടുത്ത കരാട്ടേ അധ്യാപകൻ അറസ്റ്റിൽ. പെരുംതൊട്ടി ചക്കാലക്കൽ ജോൺസനാണ് (സണ്ണി-51) അറസ്റ്റിലായത്. വിവിധ സ്കൂളുകളിൽ കരാട്ടേ അധ്യാപകനായ ഇയാൾ സുവിശേഷ പ്രവർത്തകനും പാസ്റ്ററുമാണെന്നാണ് കട്ടപ്പന പൊലീസ് പറയുന്നത്.
കരാട്ടേ ക്യാമ്പിനെത്തിയതാണെന്ന പേരിൽ കട്ടപ്പന നഗരത്തിലെ ലോഡ്ജിൽ എട്ടാംക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയുമായെത്തി ഇയാൾ മുറിയെടുത്തു. കട്ടപ്പന സി.ഐയാണെന്നാണ് ലോഡ്ജ് നടത്തിപ്പുകാരെ പരിചയപ്പെടുത്തിയത്. സംശയം തോന്നിയ ജീവനക്കാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് പൊലീസ് എത്തിയപ്പോൾ കൂടെയുള്ളത് മകളാണെന്ന് പറഞ്ഞ് പ്രതി ഒഴിയാൻ നോക്കിയെങ്കിലും ചോദ്യംചെയ്യലിൽ മകളല്ലെന്ന് വ്യക്തമായി. തുടർന്നാണ് പ്രതിക്കെതിരെ പോക്സോ പ്രകാരം കേസെടുത്ത് റിമാൻഡ് ചെയ്തത്.
ഇയാൾ പാസ്റ്ററെന്ന് പറയുന്നുണ്ടെങ്കിലും ഏത് ചർച്ചിൽപെട്ടയാളാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഇത് പെന്തക്കോസ്ത് സഭ വിഭാഗത്തെ അപമാനിക്കലാണെന്നും ഏത് ചർച്ചിലെ പാസ്റ്ററാണെന്ന് വ്യക്തത വരുത്തണമെന്നും ക്രിസ്ത്യൻ ഐക്യവേദി കൺവീനർ പാസ്റ്റർ കുര്യാക്കോസ് എം. കുടക്കച്ചിറ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.