കോട്ടയം: ബനിയനിലും തൊപ്പിയിലും ഒടുവിൽ മാസ്കിലും കയറിക്കൂടിയ ചിഹ്നങ്ങൾ ഇപ്പോൾ സാനിറ്റൈസറിലും. കോട്ടയത്താണ് വിവിധ പാർട്ടികളുടെ ചിഹ്നങ്ങൾ നിറയുന്ന സാനിറ്റെസർ കുപ്പികൾ വിപണിയിലുള്ളത്. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് മാസ്കും സാനിറ്റൈസറും ഒഴിവാക്കാനാകാത്ത സാന്നിധ്യങ്ങളായതോടെയാണ് പുതുപരീക്ഷണങ്ങളുമായി വിപണിയും 'മത്സരിക്കാനിറങ്ങിയത്'.
വിവിധ കമ്പനികളുടെ സാനിനൈസർ വാങ്ങി കുപ്പികളിൽ കൈപ്പത്തിയും അരിവാൾ ചുറ്റിക നക്ഷത്രവും താമരയുമൊക്കെ പതിച്ചാണ് വിൽപന. വോട്ടെടുപ്പ് ദിവസം പാർട്ടികളുടെ തെരഞ്ഞെടുപ്പ് ബൂത്തുകളിൽ വെക്കാൻ ഇപ്പോഴേ ഇതിന് ബുക്കിങ് തുടങ്ങിയതായി കോട്ടയത്തെ തെരഞ്ഞെടുപ്പുസാമഗ്രികൾ തയാറാക്കുന്ന സ്ഥാപന ഉടമ എസ്. സനൂപ് പറഞ്ഞു. രാഷ്ട്രീയക്കാർ അടക്കം നിരവധി പേർ വാങ്ങുന്നുണ്ട്.
പാൻറ്സിെൻറ െബൽറ്റിൽ തൂക്കിയിടാൻ കഴിയുന്ന തരത്തിെല കുപ്പിക്ക് 80 രൂപയാണ് വില. ഒപ്പം സാനിറ്റൈസർ പേനകളും റെഡിയാണ്. ഒരുവശം ഉപയോഗിച്ച് എഴുതാനും മറുഭാഗത്ത് സ്പ്രേ ചെയ്യാനും കഴിയും. 100 രൂപയാണ് വില. വോട്ട് ഫോർ യു.ഡി.എഫ്, ഫോർ എൽ.ഡി.എഫ് എന്നിങ്ങനെ പേനകളിൽ പതിച്ചിട്ടുണ്ട്.സ്ഥാനാർഥികളും തെരഞ്ഞെടുപ്പുചിഹ്നങ്ങളും നിറയുന്ന മാസ്കുകൾക്കും നിരവധി ആവശ്യക്കാരാണ്. ചിഹ്നം പതിച്ച എൻ 95 മാസ്കുകൾക്ക് മൊത്തവില 15-20 രൂപയാണ്. തൂണി മാസ്കിന് 20-25 രൂപയാണ്. ഇതിനൊപ്പം സ്ഥാനാർഥികൾക്ക് പ്രത്യേക പാക്കേജുകളും വിവിധ സ്ഥാപനങ്ങൾ നൽകുന്നുണ്ട്. ബോർഡുകൾ, പോസ്റ്റുകൾ, നോട്ടീസ്, ചിഹ്നം, ചിഹ്നം പതിച്ച മാസ്ക്, ക്യാപ് എന്നിങ്ങനെയാണ് പാക്കേജ്. തുക 17,900 രൂപ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.