പ്രതീകാത്മക ചിത്രം

പൊലീസ് കസ്റ്റഡിയിലുള്ള വാഹനത്തിന്‍റെ നമ്പര്‍ ബൈക്കിന്; അന്വേഷണം തുടങ്ങി

ചേര്‍ത്തല: വാഹനപരിശോധനക്കിടെ നിര്‍ത്താതെ പോയ മോട്ടോര്‍ സൈക്കിള്‍ പിന്തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ അന്വേഷണത്തില്‍ തെളിയുന്നത് വലിയ തട്ടിപ്പുകള്‍. പൊലീസ് കസ്റ്റഡിയിലുള്ള വണ്ടിയുടെ നമ്പര്‍ ഉപയോഗിച്ച് ബൈക്ക് ഓടിച്ചതടക്കമുള്ള തട്ടിപ്പുകളാണ് വെളിച്ചത്ത് വരുന്നത്.

വ്യാജനമ്പറില്‍ ഓടിച്ച ബൈക്ക് മോഷ്ടിച്ചതാണെന്ന സംശയം ഉയർന്ന സാഹചര്യത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് കേസ് ചേര്‍ത്തല പൊലീസിന് കൈമാറി.

ചേര്‍ത്തല തിരുവിഴ സ്വദേശി ദീപുവിനെ പ്രതിയാക്കിയാണ് മോട്ടോര്‍ വാഹനവകുപ്പ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ദീപു പിടിയിലായതായാണ് സൂചന.

മോട്ടോര്‍ വാഹന ഇന്‍സ്പെക്ടര്‍ കെ.ജി. ബിജുവിന്‍റെ നേതൃത്വത്തില്‍ നടന്ന വാഹന പരിശോധനക്കിടെ നിര്‍ത്താതെ പോയ ബൈക്കിനെക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്.

Tags:    
News Summary - The number of the vehicle in police custody for the bike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.