കോഴിക്കോട്: കെ.പി.സി.സി പുനഃസംഘടനയില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്ന് കെ. മുരളീധരൻ എം.പി. മുതിർന്ന നേതാക്കളായ രമേശ് ചെന്നിത്തലയുടെയും ഉമ്മൻ ചാണ്ടിയുടെയും അഭിപ്രായം മുഖവിലയ്ക്കെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. തർക്കം ഹൈകമാൻഡ് പരിഹരിക്കുമെന്നും ഗ്രൂപ്പിനെതിരായ വികാരമാണ് പ്രവർത്തകർക്കുള്ളതെന്നും മുരളീധരൻ മാധ്യമപ്രവർത്തകരോടു പറഞ്ഞു.
ഡി.സി.സി ഭാരവാഹി പട്ടികയിൽ താനുമായി കൂടിയാലോചന നടന്നിട്ടുണ്ട്. സമ്പൂർണ അഴിച്ചുപണിയാണ് കോൺഗ്രസിൽ നടക്കുന്നത്. ഗ്രൂപ് രഹിത നേതൃത്വം വരണം. അപശബ്ദം സ്വാഭാവികമാണെന്നും മുരളീധരൻ ആവശ്യപ്പെട്ടു.
സി.പി.എം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിനെകുറിച്ച ചോദ്യത്തിന് 1958ൽ തിരുത്തേണ്ട തെറ്റാണ് സി.പി.എം ഇപ്പോൾ തിരുത്തിയതെന്ന് മുരളീധരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.