തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അമേരിക്കയിലെ ചികിത്സച്ചെലവിന് തുക അനുവദിച്ച ഉത്തരവ് വസ്തുതാപരമായ പിശകിനെ തുടര്‍ന്ന് സർക്കാർ റദ്ദാക്കി. ചികിത്സക്കായി ചെലവഴിച്ച 29.82 ലക്ഷം രൂപ അനുവദിച്ച് ഏപ്രിൽ 13ന് പൊതുഭരണ വകുപ്പ് അക്കൗണ്ട്സ് വിഭാഗം ഉത്തരവിറക്കിയിരുന്നു. ഇതാണ് റദ്ദാക്കിയത്.
ജനുവരി 11 മുതല്‍ 26 വരെ മേയോ ക്ലിനിക്കില്‍ നടത്തിയ ചികിത്സയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി നല്കിയ അപേക്ഷയില്‍ 29.82 ലക്ഷം രൂപ അനുവദിച്ചെന്നാണ് ആദ്യ ഉത്തരവിൽ പറഞ്ഞിരുന്നത്. തുടര്‍പരിശോധനയില്‍ ക്രമപ്രകാരമല്ലാതെയോ അധികമായോ ചികിത്സത്തുക മാറി നല്‍കുന്നതായി കണ്ടെത്തിയാൽ തുക തിരിച്ചടക്കാന്‍ അപേക്ഷകന് ബാധ്യസ്ഥനാണെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
ക്രമപ്രകാരം മുഖ്യമന്ത്രിയുടെ ചികിത്സത്തുകയുമായി ബന്ധപ്പെട്ട അപേക്ഷ സമര്‍പ്പിക്കേണ്ടത് മുഖ്യമന്ത്രിയുടെ ഓഫിസാണ്. സ്വന്തം ചികിത്സയുടെ തുകക്കായി അപേക്ഷ നല്‍കിയത് മുഖ്യമന്ത്രിയാണെന്നാണ് ആദ്യ ഉത്തരവിലുള്ളത്.
എപ്പോഴെങ്കിലും ക്രമപ്രകാരമല്ലെന്ന് കണ്ടെത്തിയാല്‍ മുഖ്യമന്ത്രി തിരിച്ചടക്കേണ്ടി വരും. വസ്തുതാപരമായ പിശക് ഒഴിവാക്കാനാണ് തുക അനുവദിച്ച ഉത്തരവ് റദ്ദാക്കുന്നത്. പുതിയ ഉത്തരവ് വൈകാതെ ഇറങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.