പൊന്നാനി: തന്‍റെ സ്ഥാനാർഥിത്വത്തെ ചൊല്ലി പൊന്നാനിയിൽ വലിയ പ്രതിഷേധങ്ങൾ തുടരുന്നതിനിടെ പ്രതിഷേധക്കാരെ തള്ളി ടി.എം. സിദ്ദിഖ്. മത്സരിക്കണമെന്ന് പാര്‍ട്ടി തീരുമാനിച്ചാല്‍ മത്സരിക്കുമെന്ന് അദ്ദേഹം ഫേസ് ബുക്കിൽ കുറിച്ചു.
ഏത് പാര്‍ട്ടി അംഗത്തെയും പോലെ ഈ തത്വങ്ങള്‍ തനിക്കും ബാധകമാണ്. തന്റെ പേരും ചിത്രവും പാര്‍ട്ടി വിരുദ്ധ പ്രചാരണത്തിന് ഉപയോഗിക്കരുത്. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലുള്ള പ്രതികരണങ്ങളില്‍ നിന്ന് പിന്മാറണം. അതെല്ലാം പാര്‍ട്ടി വിരുദ്ധമാണ്. പാര്‍ട്ടി തീരുമാനങ്ങള്‍ക്കപ്പുറം തനിക്കൊന്നുമില്ലെന്നും ടി.എം. സിദ്ദിഖ് കുറിപ്പിൽ പറയുന്നു.
ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലുള്ള പ്രതികരണങ്ങളില്‍ നിന്ന് പിന്മാറണമെന്ന് പാര്‍ടി അനുഭാവികളോടും ബന്ധുക്കളോടും പാര്‍ടിയെയും മുന്നണിയെയും ഒരു പാര്‍ട്ടി പാര്‍ടിയെയും മുന്നണിയെയും ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന പേരില്‍ എന്നെയും സ്‌നേഹിക്കുന്ന സകല മനുഷ്യരോടും അഭ്യര്‍ത്ഥിക്കുന്നു എന്നുപറഞ്ഞുകൊണ്ടാണ് അദ്ദേഹം ഫേസ്ബുക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
തിങ്കളാഴ്ചയാണ് പൊന്നാനിയില്‍ സംസ്ഥാന സമിതി നിർദേശിച്ച സി.പി.എം സ്ഥാനാര്‍ത്ഥിക്കെതിരെ പരസ്യ പ്രതിഷേധം നടന്നത്. സംസ്ഥാന സമിതി പരിഗണിക്കുന്ന പി. നന്ദകുമാറിന് പകരം ടി.എം. സിദ്ദിഖിനെ പരിഗണിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. സ്ത്രീകളുള്‍പ്പടെ നൂറു കണക്കിന് പേരാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.