തിരുവനന്തപുരം: സംസ്ഥാനത്തെ കോൺഗ്രസിലെ പ്രശ്നങ്ങൾ അവസാനിച്ചെന്ന് കെ. മുരളീധരൻ എം.പി. ഇനി ഗ്രൂപ്പിന്‍റെ പേരിൽ വീതംവെപ്പില്ല. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവരോട് അഭിപ്രായം തേടുമെന്നും മുരളീധരൻ പറഞ്ഞു.
പാർട്ടിയിൽ അച്ചടക്കം പരമപ്രധാനമാണ്. കോൺഗ്രസ് സെമി കേഡർ സ്വഭാവത്തിലേക്ക് മാറുകയാണ്. ഇനി മുഖ്യശത്രുക്കളായ സി.പി.എമ്മിനോടും ബി.െജ.പിയോടും പോരാടണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.
ജംബോ കമ്മിറ്റിയും ഗ്രൂപ്പുമാണ് കോൺഗ്രസിലെ പ്രശ്നം. സ്ഥാനാർഥിയുടെ അഭ്യർഥന വോട്ടർമാർക്ക് കൊടുക്കാൻ പോലും ആളുണ്ടായിരുന്നില്ല. എന്നാൽ, ബൂത്തിന്‍റെ പണം കണക്ക് പറഞ്ഞ് വാങ്ങും. വട്ടിയൂർക്കാവ് മണ്ഡലത്തിലും ഇത് സംഭവിച്ചു. കെട്ടിയിറക്കിയ സ്ഥാനാർഥികൽ പലയിടത്തും ഉണ്ടായിരുന്നെന്നും മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.