പാലക്കാട്: സംഘ്പരിവാർ നേതൃത്വത്തിൽ ആരംഭിച്ച ചെർപ്പുളശ്ശേരിയിലെ ഹിന്ദുസ്ഥാൻ ഡെവലപ്മെൻറ് ബെനിഫിറ്റ്സ് (എച്ച്.ഡി.ബി) നിധി ലിമിറ്റഡ് അടച്ചുപൂട്ടിയത് ഇടപാടുകൾ ആരംഭിക്കും മുേമ്പ. സാമ്പത്തിക ക്രമക്കേടുകൾക്കൊപ്പം ആർ.എസ്.എസ്, ബി.ജെ.പി പ്രാദേശിക നേതാക്കൾക്കിടയിലെ ചേരിപ്പോരും കമ്പനിയുടെ തകർച്ചയിലേക്ക് നയിച്ചതായി സൂചനയുണ്ട്.
പ്രവർത്തന മൂലധനമായി ലക്ഷങ്ങൾ സ്വരൂപിച്ചശേഷം മുന്നറിയിപ്പില്ലാതെ പൂട്ടുകയായിരുന്നു. കേന്ദ്ര കോർപറേറ്റ് മന്ത്രാലയത്തിന് കീഴിൽ കമ്പനി നിയമപ്രകാരം രജിസ്റ്റർ ചെയ്ത്, 2020 ഫെബ്രുവരിയിൽ പ്രവർത്തനമാരംഭിച്ച സ്ഥാപനം, വായ്പ ഇടപാട് തുടങ്ങിയിരുന്നില്ല. ഡയറക്ടർ ബോർഡ് അംഗങ്ങൾ എല്ലാവരും ആർ.എസ്.എസ്, ബി.ജെ.പിയുടെയും പ്രാദേശിക നേതാക്കളാണ്. മൂന്ന് പ്രൈം ഡയറക്ടർമാരും ഏഴ് പ്രമോട്ടർ ഡയറക്ടർമാരും ഉൾപ്പെടെ 36 പേരാണ് മുതൽമുടക്കിയത്.
ഒാഹരി മൂലധനമായി 50 ലക്ഷം രൂപ സമാഹരിച്ചു. കമ്പനിക്ക് നേതൃത്വം നൽകുന്ന സുരേഷ് കൃഷ്ണ, ആർ.എസ്.എസിെൻറ മുൻ ജില്ല ജാഗരൺ പ്രമുഖാണ്. ഇദ്ദേഹത്തിനും പ്രൈം ഡയറക്ടറും ആർ.എസ്.എസ് ചെർപ്പുളശ്ശേരി ഖണ്ഡ് സേവ പ്രമുഖുമായ പ്രശാന്ത് തച്ചങ്ങോട്ടിലിനും എതിരെയാണ്, മറ്റൊരു പ്രൈം ഡയറക്ടറും ആർ.എസ്.എസ് നെല്ലായ മേഖല പ്രമുഖുമായ എ. അനിൽകുമാറും ഏഴ് പ്രമോട്ടർ ഡയറക്ടർമാരും രംഗത്തുവന്നത്.
സുരേഷ് കൃഷ്ണക്കെതിരെ സേവാഭാരതി ചുമതലയുള്ള, പ്രമോട്ടർ ഡയറക്ടർ കാർത്തികും മറ്റൊരാളും പൊലീസിൽ പരാതിയും നൽകി. സംഘടനകൾക്കുള്ളിലെ തർക്കം, സ്ഥാപനത്തിലേക്ക് വലിച്ചിഴച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് സുരേഷ് കൃഷ്ണയുടെ വാദം. കമ്പനിയുടെ ഘടന വെച്ച്, ഡയറക്ടർമാർ അറിയാതെ ഒന്നും നടക്കില്ലെന്നും, ഇടപാടുകളിൽ എല്ലാവർക്കും ഉത്തരവാദിത്തമുണ്ടെന്നും ഇദ്ദേഹം പറയുന്നു.
അതേസമയം, സ്ഥാപനത്തിെൻറ പോക്ക് ശരിയായ വഴിക്കല്ലെന്ന് തോന്നിയപ്പോഴാണ് പണം തിരിച്ചുചോദിച്ചെതന്നും സുരേഷ് കൃഷ്ണ നൽകിയ ചെക്കുകൾ ബാങ്കിൽനിന്ന് മടങ്ങിയെന്നും പ്രമോട്ടർ ഡയറക്ടർമാർ പറയുന്നു. സംഘടന തലത്തിൽ തർക്കം പരിഹരിക്കാൻ ശ്രമം നടന്നിരുന്നെങ്കിലും സാധ്യമായില്ല. സാമ്പത്തിക തട്ടിപ്പ് ആരോപിച്ച് സുരേഷ് കൃഷ്ണക്കെതിരെ രണ്ട് പരാതികളും വീട് കയറി ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് എതിർപക്ഷത്തിനെതിെര സുരേഷ് കൃഷ്ണയുടെ ഒരു പരാതിയും ചെർപ്പുളശ്ശേരി പൊലീസിലുണ്ട്.
പാലക്കാട്: സംഘ്പരിവാറിന് വേരുറപ്പിക്കാനുള്ള മാർഗമെന്ന നിലക്കാണ് നിധി ലിമിറ്റഡ് എന്ന ആശയം ആർ.എസ്.എസ് മുന്നോട്ടുവെച്ചത്. സഹകരണ സ്ഥാപനങ്ങൾക്ക് ബദലായും ഇതിനെ അവതരിപ്പിച്ചു. ആർ.ബി.െഎ ലൈസൻസ് ഇല്ലാതെ, കമ്പനി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത് വേഗത്തിൽ തുടങ്ങാെമന്നതാണ് പ്ലസ്. അണികളിൽ ആവേശം ജനിപ്പിക്കാൻ 'ഹിന്ദുപണം ഹിന്ദുക്കൾക്ക്' എന്ന മുദ്രാവാക്യവും സമൂഹ മാധ്യമം വഴി പ്രചരിപ്പിച്ചു. അംഗങ്ങളിൽനിന്ന് മൂലധനം സ്വീകരിച്ച്, അവർക്കു മാത്രം ഇടപാടുകൾ നടത്താവുന്ന വിധത്തിലാണ് സ്ഥാപനത്തിെൻറ ചട്ടക്കൂട്. ബാങ്കിങ് സേവനങ്ങൾ ഒന്നും ചെയ്യാൻ നിയമപ്രകാരം അനുവാദമില്ലെങ്കിലും ബാങ്ക് എന്നാണ് പരിചയപ്പെടുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.