കൊയിലാണ്ടി: വിദ്യാലയങ്ങൾ ഭാഗികമായി തുറന്നതോടെ ബസുകൾക്കു മുന്നിലെ കുട്ടികളുടെ കാത്തുനിൽപും പുനരാരംഭിച്ചു. സീറ്റുകൾ നിറഞ്ഞാലും യാത്ര പുറപ്പെടുമ്പോൾ മാത്രമേ കയറാൻ പാടുള്ളു എന്നാണ് അലിഖിത നിയമം. ആ സമയം തിക്കിയും തിരക്കിയും കയറണം.
ബസ് സ്റ്റാർട്ട് ചെയ്യുന്നതുവരെ വാതിലിനു മുന്നിൽ ഊഴം കാത്തുനിൽക്കണം. ഈ കോവിഡ് കാലത്തും വിദ്യാർഥികളുടെ ബസ് യാത്ര പ്രയാസങ്ങളുടേതാണ്. വിദ്യാലയങ്ങൾ ഭാഗികമായാണ് തുറന്നതെങ്കിലും ബസ് സ്റ്റാൻഡുകൾക്ക് ജീവൻ വെക്കാൻ വിദ്യാർഥികളുടെ സാന്നിധ്യം കാരണമായി.
കുറഞ്ഞ സമയമാണെങ്കിലും കുട്ടികളുടെ കലപിലകളാൽ മുഖരിതമാണ് സ്റ്റാൻഡും പരിസരങ്ങളും. ഒമ്പതു മാസത്തിനുശേഷമുള്ള കൂട്ടുചേരലിെൻറ ആഹ്ലാദം അണപൊട്ടുകയാണ്. വിരസതയിൽനിന്നുള്ള മോചനം കൂടിയാണ് അവർക്ക് ഈ സമയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.