ആരോഗ്യനിലയിൽ പുരോഗതി; ചികിത്സയിലുള്ള രണ്ടുവയസുകാരിയെ വെന്‍റിലേറ്ററിൽ നിന്ന് മാറ്റി

കൊച്ചി: കോലഞ്ചേരിയില്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രണ്ടുവയസുകാരിയുടെ ആരോഗ്യനിലയിൽ പുരോഗതി. ഇതേതുടർന്ന് കുട്ടിയെ വെന്‍റിലേറ്ററിൽ നിന്ന് മാറ്റിയതായി മെഡിക്കല്‍ കോളജ് അധികൃതർ അറിയിച്ചു.

കുട്ടിയുടെ ഹൃദയമിടിപ്പ്, രക്തസമ്മര്‍ദ്ദം, ശ്വാസഗതി എന്നിവ സാധാരണ ഗതിയിലായിട്ടുണ്ട്. വൈകിട്ടോടെ ട്യൂബിലൂടെ കുട്ടിക്ക് ദ്രവ രൂപത്തിലുള്ള ഭക്ഷണം നല്‍കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും മെഡിക്കൽ ബുള്ളറ്റിനിലൂടെ അധികൃതർ അറിയിച്ചു.

അതേ സമയം രണ്ടര വയസുകാരിക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആന്റണി ടിജിന് നിര്‍ദ്ദേശം നല്‍കി. തൃക്കാക്കര പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ അന്വേഷണ ഉദ്യോഗസ്ഥനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

Tags:    
News Summary - The two-year-old girl undergoing treatment was removed from the ventilator

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.