മു​ല്ല​പ്പെ​രി​യാ​റിലെ വെ​ള്ളം ആ​ദ്യം എത്തുക വ​ള്ള​ക്ക​ട​വി​ൽ

തൊ​ടു​പു​ഴ: മു​ല്ല​പ്പെ​രി​യാ​ർ ഡാം ​തു​റ​ക്കു​േ​മ്പാ​ൾ വെ​ള്ളം ആ​ദ്യ​മെ​ത്തു​ന്ന​ത്​ സ​മീ​പ​ത്തെ ജ​ന​​വാ​സ കേ​ന്ദ്ര​മാ​യ വ​ള്ള​ക്ക​ട​വി​ൽ. ഡാം ​തു​റ​ന്ന്​ 20 മി​നി​റ്റ്​ ക​ഴി​യു​േ​മ്പാ​ൾ വെ​ള്ളം പെ​രി​യാ​റി​ലൂ​ടെ ഒ​ഴു​കി വ​ള്ള​ക്ക​ട​വി​ലെ​ത്തു​മെ​ന്നാ​ണ്​ ക​ണ​ക്കു​കൂ​ട്ടു​ന്ന​ത്.

ഇ​വി​ടെ​നി​ന്ന്​ മ​ഞ്ചു​മ​ല, വ​ണ്ടി​പ്പെ​രി​യാ​ർ, മ്ലാ​മ​ല, ശാ​ന്തി​പ്പാ​ലം, ച​പ്പാ​ത്ത്, ആ​ല​ടി, ഉ​പ്പു​ത​റ, ആ​ന​വി​ലാ​സം, അ​യ്യ​പ്പ​ൻ​കോ​വി​ൽ, കാ​ഞ്ചി​യാ​ർ വ​ഴി ഇ​ടു​ക്കി ജ​ല​സം​ഭ​ര​ണി​യി​ലെ​ത്തും.

മു​ല്ല​പ്പെ​രി​യാ​റി​ൽ​നി​ന്ന്​ തു​റ​ന്നു​വി​ടു​ന്ന വെ​ള്ളം 35 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ഇ​ടു​ക്കി​യി​ൽ ഉ​ച്ച​യോ​ടെ എ​ത്തു​​മെ​ന്നാ​ണ്​ ക​ണ​ക്കാ​ക്കു​ന്ന​ത്.

ജ​ല​നി​ര​പ്പ്​ ഉ​യ​ർന്ന സാ​ഹ​ച​ര്യ​ത്തി​ൽ രാവിലെ ഏഴരയോടെയാണ് മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ടിന്‍റെ ഭാഗമായ സ്പിൽവേ ഷട്ടറുകൾ തു​റ​ന്നുത്. സ്പിൽവേയുടെ 3, 4 ഷട്ടറുകളാണ് 0.35 മീറ്റർ ഉയർത്തിയത്. രണ്ട് ഷട്ടറുകളിൽ നിന്നായി 267 ഘനയടി ജലം വീതം 534 ഘനയടി ജലമാണ് പുറത്തേക്ക് ഒഴുക്കി വിടുന്നത്.

മുല്ലപ്പെരിയാർ മുതൽ ഇടുക്കി വരെയുള്ള 24 കിലോമീറ്റർ മുല്ലയാറിൽ ഏകദേശം 60 സെന്‍റീമീറ്റർ താഴെ മാത്രമാണ് ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളൂ. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 0.25 അടി മാത്രം ഉയരാനാണ് സാധ്യത.  

138.75 അ​ടി​യാ​ണ്​ അണക്കെട്ടിലെ നിലവിലെ ജ​ല​നി​ര​പ്പ്. വൃ​ഷ്​​ടി​പ്ര​ദേ​ശ​ത്ത്​ നി​ന്ന്​ സെ​ക്ക​ൻ​ഡി​ൽ 5800 ഘ​ന​യ​ടി (ക്യുസെക്സ്) ജ​ല​മാ​ണ് അണക്കെട്ടിലേക്ക് ഒ​ഴു​കി എ​ത്തു​ന്ന​ത്. തമിഴ്നാട് സെക്കൻഡിൽ 2335 ഘനയടി വെള്ളമാണ് ടണൽ വഴി വൈഗ അണക്കെട്ടിലേക്ക് കൊണ്ടു പോകുന്നത്. 

ഇടുക്കിയിലെ ജലനിരപ്പ് നിലവിൽ 2398.30 അടിയാണ്. നിലവിലെ റൂൾ കർവ് 2398.31 അടിയായതിനാൽ ചെറുതോണി അണക്കെട്ട് ഇന്ന് വൈകിട്ട് നാലു മണിക്ക് ശേഷമോ നാളെ രാവിലെയോ തുറക്കാൻ സാധ്യതയുണ്ട്. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ അണക്കെട്ട് തുറക്കാനുള്ള അനുമതി ഇടുക്കി ജില്ലാ കലക്ടർ നൽകിയിട്ടുണ്ട്.

Tags:    
News Summary - The water in the Mullaperiyar was first into Vallakkadav

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.