പാലക്കാട്: ധോണി ജനവാസമേഖലയെ വിറപ്പിച്ച കാട്ടാനയെ മയക്കുവെടിവെച്ച് തളക്കാന്‍ ഉത്തരവ്. കാട്ടാന ഈ പ്രദേശത്ത് വ്യാപകമായ കൃഷി നാശത്തിനൊപ്പം ജനങ്ങളുടെ ജീവനും ഭീഷണിയായിരിക്കുകയാണ്. കാട്ടാനയെ പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് കാട്ടാനയെ മയക്കുവെടിവെച്ച് തളക്കാന്‍ ചീഫ് വൈല്‍ഡ് ഓഫിസര്‍ നിര്‍ദേശം നല്‍കിയത്.
നാലുമാസം മുമ്പ് രാവിലെ നടക്കാനിറങ്ങിയ ശിവരാമനെ ചവിട്ടിക്കൊന്നത് ഈ കാട്ടാനയാണ്. കഴിഞ്ഞദിവസം ടാപ്പിങ് നടത്തുന്നതിനിടെ ആനയെ കണ്ട് ഭയന്നോടിയ ജോസഫിന് വീണ് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഏക്കർ കണക്കിന് കൃഷിയും ഒറ്റയാന്‍ നശിപ്പിച്ചു. ഇതിന് മുമ്പും പ്രദേശത്തെ ഏക്കർ കണക്കിന് നെല്ല്, വാഴ, കവുങ്ങ് ഉള്‍പ്പെടെ ഈ കാട്ടാന നശിപ്പിച്ചിട്ടുണ്ട്.
കാട്ടാനയെ പിടികൂടി മുത്തങ്ങ ക്യാമ്പിലേക്ക് കൊണ്ടുപോകും. പി.ടി. സെവൻ എന്നാണ് ഈ ആനക്ക് വനംവകുപ്പ് പേര് നൽകിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.