ഉള്ള്യേരി: സംസ്ഥാന പാതയിൽ ഈസ്റ്റ് മുക്ക് ജങ്ഷന് സമീപം റോഡരികിലെ കുഴിയിൽ വീണ് യുവതിക്ക് പരിക്ക്. കൊയിലാണ്ടി താമരശ്ശേരി റോഡ് നവീകരണത്തിന്റെ ഭാഗമായി വൈദ്യുതി തൂൺ മാറ്റാൻ വേണ്ടി കുഴിച്ച കുഴിയിലാണ് വീണത്.വെള്ളിയാഴ്ച പകൽ റോഡ് മുറിച്ചുകടക്കാൻ നിന്ന യുവതി വാഹനം വരുന്നത് കണ്ടു പിറകോട്ട് നിൽക്കാൻ ശ്രമിക്കവെയാണ് കുഴിയിൽ വീണത്.
ഓടിക്കൂടിയ നാട്ടുകാരാണ് ഇവരെ രക്ഷപ്പെടുത്തിയത്. തിരക്കേറിയ ഈ ഭാഗത്ത് മൂന്നുമാസമായി കുഴി നികത്താതെ കിടക്കുകയായിരുന്നു. പൊതുപ്രവർത്തകൻ ഷമീർ നളന്ദ കലക്ടർക്കും, നടുവണ്ണൂർ കെ.എസ്.ഇ.ബി. അസി. എക്സി. എൻജിനീയർക്കും പരാതി കൊടുക്കുകയും അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തതോടെ ശനിയാഴ്ച വൈകീട്ട് കെ.എസ്.ഇ. ബി ജീവനക്കാരെത്തി കുഴി നികത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.