മുടി മുറിച്ചു നൽകിയ മഞ്ജുള

അർബുദ രോഗികൾക്ക് മുടി മുറിച്ച് നൽകി യുവ എഞ്ചിനീയർ മാതൃകയായി

പരപ്പനങ്ങാടി: ഏറ്റവും ഇഷ്ടപ്പെട്ടത് മറ്റുള്ളവർക്ക് വേണ്ടി ത്യജിക്കലാണ് പുണ്യമെന്ന സന്ദേശം ഉൾകൊണ്ട് അർബുദ രോഗികൾക്ക് സ്വന്തം മുടി മുറിച്ചു നൽകിയ യുവ കമ്പ്യൂട്ടർ എഞ്ചിനീയർ നാടിന് മാത്യകയായി. പരപ്പനങ്ങാടി അഞ്ചപ്പുര നഹാസ് ആശുപത്രിയിലെ മാർക്കറ്റിങ് സ്റ്റാഫ് മഞ്ജുളയാണ് സ്വന്തം മുടി മുറിച്ച് അർബുദ രോഗികൾക്ക് നൽകിയത്.

അർബുദ രോഗികൾക്ക് കീമോ ചികിത്സ നൽകുമ്പോൾ കൊഴിഞ്ഞു പോകുന്ന മുടിക്ക് പകരമായി വിഗ് തയാറാക്കി നൽകാനാണ് നഹാസ് ആശുപത്രി മുഖേന മഞ്ജുള മുടി നൽകിയത്. നഹാസ് ആശുപത്രി ജീവനക്കാരും മാനേജ്മെന്‍റും മഞ്ജുളയെ ആദരിച്ചു. ആശുപത്രി എം.ഡി. ഡോ. മുനീർ നഹ ഉപഹാരം നൽകി.

Tags:    
News Summary - The young engineer Manjula became a role model by providing haircuts for cancer patients

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.