ഒമിക്രോൺ ജാഗ്രത: രാത്രി 10ന് ശേഷം തിയറ്ററുകളിൽ പ്രദർശനം അനുവദിക്കില്ല

തിരുവനന്തപുരം: ഒമിക്രോൺ രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ സിനിമാ തിയറ്റുകളിൽ രാത്രി പത്തിന് ശേഷം പ്രദർശനം അനുവദിക്കില്ല. ഡിസംബർ 30 മുതൽ ജനുവരി രണ്ട് വരെ രാത്രികാല നിയന്ത്രണം ഏർപ്പെടുത്തിയതിനാലാണ് ഇത്.

ജനുവരി അവസാനത്തോടെ കോവിഡ് രോഗബാധിതരുടെ എണ്ണം ഉയരുമെന്നാണ് വിലയിരുത്തൽ. ഇതോടെയാണ് പുതുവത്സരാഘോഷങ്ങൾക്കടക്കം നിയന്ത്രണങ്ങൾ കടുപ്പിച്ചത്.

രാത്രി 10 മുതൽ പുലർച്ചെ അഞ്ചു വരെ അനാവശ്യ യാത്രകളും ആൾകൂട്ടവും നിരോധിച്ചിരിക്കുകയാണ്.

ഡി.ജെ പാർട്ടികളിൽ കർശന പരിശോധന

ഡി.​ജെ പാ​ര്‍ട്ടി​ക​ളി​ല്‍ ല​ഹ​രി ഉ​പ​യോ​ഗ​ത്തി​ന് സാ​ധ്യ​ത​യെ​ന്ന മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്ന്​ ക​ര്‍ശ​ന പ​രി​ശോ​ധ​ന​ക്ക് ഡി.​ജി.​പി​യു​ടെ നി​ര്‍ദേ​ശം നൽകിയിരിക്കുകയാണ്. രാ​ത്രി 10ന്​ ​ശേ​ഷം ഡി.​ജെ പാ​ര്‍ട്ടി പാ​ടി​ല്ല. പാ​ർ​ട്ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ പൊ​ലീ​സി​ന്​ കൈ​മാ​റ​ണം. മ​റ്റ്​ ജി​ല്ല​ക​ളി​ൽ ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി​ക​ളോ​ട്​ ഉ​ചി​ത​മാ​യ ന​ട​പ​ടി കൈ​ക്കൊ​ള്ളാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഡി.​ജെ പാ​ര്‍ട്ടി ന​ട​ത്തു​ന്നെ​ങ്കി​ല്‍ അ​തി‍െൻറ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ള്‍ സൂ​ക്ഷി​ക്കു​ന്നെ​ന്ന്​ ഉ​റ​പ്പാ​ക്ക​ണം. പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​​ പ​ല ഹോ​ട്ട​ലു​ക​ളി​ലും ഡി.​ജെ പാ​ർ​ട്ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ടെ​ന്നും അ​വി​ട​ങ്ങ​ളി​ൽ ല​ഹ​രി ഉ​പ​യോ​ഗ​ത്തി​ന്​ സാ​ധ്യ​ത​യു​ണ്ടെ​ന്നു​മാ​ണ്​ വി​ല​യി​രു​ത്ത​ൽ. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യ​ത്​.

Tags:    
News Summary - theaters will close after 10 pm due to Omicron restriction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.