ബംഗളൂരു: കോഴിക്കാട്-കൊല്ലഗൽ ദേശീയപാത 766ൽ ബന്ദിപ്പൂർ വനമേഖലയിൽ മലയാളിയെ ആക്രമിച്ച കൊള്ളസംഘം കാറും പണവും മൊബൈൽ ഫോണും തട്ടിയെടുത്തു. മദ്ദൂരിലേക്കുള്ള യാത്രക്കിടെ കോഴിക്കോട് താമരശ്ശേരി സ്വദേശി അജ്മൽ അഹ്മദാണ് കവർച്ചക്കിരയായത്. ശനിയാഴ്ച രാത്രി ബന്ദിപ്പൂർ വനമേഖലയിലാണ് സംഭവം.
കാറുകളിലെത്തിയ സംഘം വാഹനം തടഞ്ഞശേഷം കവർച്ച നടത്തുകയായിരുന്നെന്ന് അജ്മൽ ഗുണ്ടൽപേട്ട് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു. കാർ അക്രമികൾ കൊണ്ടുപോയതിനാൽ മറ്റൊരു വാഹനത്തിൽ കയറിയാണ് അജ്മൽ പൊലീസ് സ്റ്റേഷനിലെത്തിയത്. കവർച്ച ചെയ്യപ്പെട്ട കാർ പൊലീസ് ഞായറാഴ്ച ചെന്നമല്ലപുരയിൽനിന്ന് കണ്ടെത്തി. അന്വേഷണം ഉൗർജിതമാക്കിയതായും പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായും ഗുണ്ടൽപേട്ട് സി.െഎ കൃഷ്ണപ്പ പറഞ്ഞു.
മൈസൂരു, മാണ്ഡ്യ, ഗുണ്ടൽപേട്ട് മേഖലകളിലായി മലയാളികളുടെ വാഹനങ്ങൾക്കുനേരെ കവർച്ച പതിവായിട്ടുണ്ട്. കാറിൽ കുടുംബത്തോടെ സഞ്ചരിക്കുന്നവർ മുതൽ ലോറി, ബസ് യാത്രക്കാർ വരെ ഒരു മാസത്തിനിടെ ഏഴു സംഭവങ്ങളിൽ കവർച്ചക്കിരയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.