തിരുവനന്തപുരം: റേഷൻ കാര്‍ഡുകളിലെ തെറ്റുകള്‍ തിരുത്തുന്നതിനും ആധാര്‍ നമ്പര്‍ ലിങ്ക് ചെയ്യുന്നതിനും 'തെളിമ' പദ്ധതിയുമായി ഭക്ഷ്യപൊതുവിതരണ വകുപ്പ്. റേഷന്‍കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട് ഡാറ്റാ എന്‍ട്രിയില്‍ ഉണ്ടായ തെറ്റുകള്‍ കാര്‍ഡ് ഉടമകള്‍ക്ക് തിരുത്താം.
കാര്‍ഡ് അംഗങ്ങളുടെ പേര്, ഇനിഷ്യല്‍, മേല്‍വിലാസം, കാര്‍ഡ് ഉടമയുമായുള്ള ബന്ധം, അംഗങ്ങളുടെ തൊഴില്‍ തുടങ്ങിയ വിവരങ്ങളിലെ തെറ്റുകളും എല്‍.പി.ജി വിവരങ്ങളിലെ തെറ്റുകളും പദ്ധതിയിലൂടെ തിരുത്താം. എല്ലാ കാര്‍ഡ് അംഗങ്ങളുടെയും ആധാര്‍ നമ്പര്‍ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നത് 2022 ജനുവരിയോടെ പൂര്‍ത്തിയാക്കുകയാണ് മറ്റൊരു ലക്ഷ്യം. ഇതിനായി എല്ലാ റേഷൻ കടകള്‍ക്ക് മുന്നിലും തെളിമ ബോക്സുകള്‍ സ്ഥാപിക്കും.
തിരുത്തലിനുള്ള അപേക്ഷകള്‍ ഈ ബോക്സുകളില്‍ നിക്ഷേപിക്കാം. ഡിസംബര്‍ 15 വരെ പൊതുജനങ്ങള്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. റേഷന്‍ ഡിപ്പോയില്‍നിന്ന് ലഭിക്കുന്ന ഭക്ഷ്യസാധനങ്ങളുടെ ഗുണനിലവാരം, അളവ് തുടങ്ങിയ വിവരങ്ങളും ലൈസന്‍സി, സെയില്സ്മാന് എന്നിവരുടെ പെരുമാറ്റം സംബന്ധിച്ചുളള അഭിപ്രായങ്ങളും നിർദേശങ്ങളും പൊതുജനങ്ങള്‍ക്ക് അറിയിക്കാം. അതേസമയം റേഷന്‍ കാര്‍ഡ് തരംമാറ്റല്‍, റേഷൻ കാര്‍ഡില്‍ രേഖപ്പെടുത്തിയിട്ടുള്ള വരുമാനം, വീടിെൻറ വിസ്തീര്‍ണം, വാഹനങ്ങളുടെ വിവരം എന്നിവയില്‍ മാറ്റംവരുത്താനുള്ള അപേക്ഷകള്‍ പദ്ധതിയുടെ ഭാഗമായി സ്വീകരിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.