പാലക്കാട്: വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറൽ സെക്രട്ടറി തെന്നിലാപുരം രാധാകൃഷ്ണന്‍ (71) നിര്യാതനായി. വ്യാഴാഴ്ച രാവിലെ പത്തിന് പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്കസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാവിലെ എട്ട് മുതൽ അയ്യപുരം ശാസ്തപുരത്തെ വീടായ ‘മൈത്ര’ത്തിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന്, രാവിലെ പത്തിന് ജൈനിമേട് പൊതുശ്മശാനത്തിൽ സംസ്കാരം നടക്കും.
തെന്നിലാപുരം പുളിയക്കോട് വീട്ടിൽ പരേതനായ പി.എസ്.ആര്‍ എഴുത്തച്ഛെൻറയും പാറുക്കുട്ടിയമ്മയുടെയും മകനായി 1947 േമയ് 25നായിരുന്നു ജനനം. കെ.എസ്.ഇ.ബി കോഓപറേറ്റിവ് സൊസൈറ്റി സെക്രട്ടറിയായി വിരമിച്ച കെ.ആർ. സുഗുബയാണ് ഭാര്യ. മകൾ: രമ്യ കൃഷ്ണൻ (സോഫ്റ്റ്വെയർ എൻജിനീയർ). മരുമകൻ: രഞ്ജിത് രാമകൃഷ്ണൻ (കാനഡ). പേരക്കുട്ടി: നിയോമ. സഹോദരങ്ങൾ: ആർ. ശിവദാസ്, ആർ. തുളസിദാസ്, ആർ. വിജയലക്ഷ്മി, പരേതയായ ആർ. ശാന്തകുമാരി.
കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസിയില്‍ സേവനമനുഷ്ഠിക്കെ എംപ്ലോയീസ് യൂനിയന്‍ പ്രവര്‍ത്തനത്തിലൂടെയാണ് രാഷ്ട്രീയരംഗത്ത് സജീവമായത്. 1969ല്‍ സി.പി.ഐ അംഗമായി. രണ്ടുതവണ സി.പി.ഐ ജില്ല സെക്രട്ടറിയായിട്ടുണ്ട്. എ.ഐ.വൈ.എഫ് സംസ്ഥാന ജോയൻറ് സെക്രട്ടറി, എ.ഐ.ടി.യു.സി സംസ്ഥാന ജോയൻറ് സെക്രട്ടറി, സി.പി.ഐ സംസ്ഥാനകമ്മിറ്റി അംഗം, യുവകലാസാഹിതി സംസ്ഥാന ഭാരവാഹി, കര്‍ഷകസംഘം പാലക്കാട് ജില്ല സെക്രട്ടറി, എ.ഐ.ടി.യു.സി ജില്ല സെക്രട്ടറി, ജനയുഗം ഡയറക്ടർ, ചിറ്റൂര്‍ കോഓപറേറ്റിവ് ഷുഗര്‍ ഫാക്ടറി എംപ്ലോയീസ് യൂനിയന്‍ പ്രസിഡൻറ്, പാലക്കാട് ഐ.ആർ.സി കമ്മിറ്റി അംഗം, കേന്ദ്രസർക്കാറിന് കീഴിലെ തൊഴിലാളി വിദ്യാഭ്യാസ പദ്ധതി ഡയറക്ടർ, രാജീവ്ഗാന്ധി പഞ്ചവത്സര പദ്ധതി ജില്ല മൈക്രോ കമ്മിറ്റി അംഗം, പ്രഭാത് ബുക്ക് ഹൗസ് ഡയറക്ടര്‍, ദേശീയ സമ്പാദ്യ പദ്ധതി ഉപദേശക സമിതിയംഗം തുടങ്ങിയ പദവികള്‍ വഹിച്ചു.
2011ൽ പാർട്ടി രൂപവത്കരിക്കുമ്പോൾതന്നെ വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ അംഗമായി. സംസ്ഥാന വൈസ് പ്രസിഡൻറ്, ദേശീയ ജനറല്‍ കൗണ്‍സില്‍ അംഗം, എഫ്.ഐ.ടി.യു ദേശീയ സമിതിയംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. പാര്‍ട്ടി മുഖപത്രം ‘ജനപക്ഷ’ത്തിെൻറ എഡിറ്റോറിയല്‍ കമ്മിറ്റി അംഗമായിരുന്നു. 2014ൽ ലോക്സഭ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി സ്ഥാനാർഥിയായി പാലക്കാട് ലോക്സഭ മണ്ഡലത്തിൽ മത്സരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.