തിരുവനന്തപുരം: എൻ.ഡി.എയെ തോൽപിക്കാൻ മത, വർഗീയ ധ്രുവീകരണം നടന്നതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. പ്രധാന മണ്ഡലങ്ങളിലെല്ലാം മുസ് ലിം ധ്രുവീകരണത്തിനുള്ള ശ്രമമാണ് നടന്നത്. സി.പി.എമ്മിലെ മുസ് ലിം വോട്ടർമാർ യു.ഡി.എഫിന് വോട്ട് ചെയ്തതാണ് പാലക്കാട്ടെ തോൽവിക്ക് കാരണം. മഞ്ചേശ്വരത്ത് കഴിഞ്ഞ തവണ നേടിയതിനേക്കാൾ പതിനായിരം വോട്ട് കൂടുതൽ പിടിച്ചതായും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
വിജയസാധ്യത ഉണ്ടായിരുന്ന പല മണ്ഡലങ്ങളിലും ധ്രുവീകരണനീക്കം നടന്നിട്ടുണ്ട്. എൻ.ഡി.എക്ക് നേരിട്ട തോൽവി അംഗീകരിക്കുന്നു. തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് വിശദമായ പരിശോധന നടത്തും. ഈ വിഷയം ബി.ജെ.പിയും എൻ.ഡി.എയും ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഏക സീറ്റ് നഷ്ടമായെങ്കിലും ശക്തമായ പ്രതിപക്ഷമായി മുന്നോട്ടുപോകും. കമ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രത്തോടും സി.പി.എമ്മിന്‍റെ ഏകാധിപത്യ പ്രവണതയോടും അഴിമതിക്കും എതിരെ ശക്തമായി പ്രതിരോധം തീർക്കുമെന്നും കെ. സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.