കൊച്ചി: ഹെലികോപ്ടർ അപകടസമയത്ത് രക്ഷകരായെത്തിയ രാജേഷിനോടും ബിജിയോടും ഹൃദയത്തിെൻറ ഭാഷയിൽ നന്ദി പറയാനെത്തിയ ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി, ഇരുവർക്കും കൈമാറിയത് വിലമതിക്കാനാകാത്ത സ്നേഹസമ്മാനങ്ങൾ. സമ്മാനങ്ങൾ എന്താണെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് കുടുംബത്തോടുതന്നെ ചോദിക്കുക എന്ന കൗതുകത്തോടെയുള്ള മറുപടി നൽകിയാണ് അദ്ദേഹം മടങ്ങിയത്.
മാധ്യമങ്ങൾക്കുമുന്നിൽ യൂസഫലി വെളിപ്പെടുത്താതിരുന്ന ആ സർപ്രൈസ് ഇതായിരുന്നു: ബിജിക്ക് പത്തുപവൻ സ്വർണവും രണ്ടര ലക്ഷം രൂപയും വാച്ചുമാണ് യൂസഫലി സമ്മാനിച്ചത്. രാജേഷിന് രണ്ടരലക്ഷം രൂപയും വാച്ചും നൽകി. കുഞ്ഞിനായി കരുതിയിരുന്ന സ്വർണചെയിനും ചോക്ലേറ്റുകളടങ്ങിയ വലിയ പൊതിയും കൈമാറിയാണ് യൂസഫലി വീട്ടിൽനിന്ന് മടങ്ങിയത്.
ഹെലികോപ്ടർ ഇടിച്ചിറക്കിയ ഭൂമിയുടെ ഉടമസ്ഥൻ പീറ്ററിനും യൂസഫലി സമ്മാനങ്ങൾ നൽകി. പീറ്ററിനും മകനും സ്നേഹസമ്മാനമായി ഓരോ മൊബൈൽ ഫോൺ വീതം നൽകി. പീറ്ററിെൻറ ഭാര്യക്ക് വാച്ചും ചോക്ലേറ്റ് പൊതിയും നൽകി.
വലിയ തിരക്കുകൾക്കിടയിലും തങ്ങളെ കാണാനും സന്തോഷവും നന്ദിയും അറിയിക്കാനും ഓടിയെത്തിയ യൂസഫലിക്ക് നന്ദി പറയുകയാണ് ഈ കുടുംബങ്ങൾ.
മരട്: ''വലിയ സഹായമായിരുന്നു നിങ്ങൾ ചെയ്തത്, മനുഷ്യത്വപരമായ ഈ സ്നേഹത്തിന് നിറഞ്ഞ നന്ദി, അന്നത്തെ സഹായത്തിന് എന്തു പ്രത്യുപകാരം ചെയ്താലും മതിയാവില്ല'' യൂസുഫലിയുടെ ഹൃദയത്തിൽനിന്നുള്ള നന്ദിവാക്കുകളായിരുന്നു ഇത്. മുന്നിൽ എല്ലാം കേട്ട് അഭിമാനവും സന്തോഷവും നിറഞ്ഞ മുഖങ്ങളുമായി രാജേഷ് ഖന്നയും ഭാര്യ എ.വി. ബിജിയും പിന്നെ കുടുംബാംഗങ്ങളും.
മാസങ്ങൾക്കുമുമ്പ് പനങ്ങാട് ഫിഷറീസ് കോളജിനുസമീപം നടന്ന ഹെലികോപ്ടർ അപകടത്തിൽനിന്ന് തന്നെ രക്ഷിക്കാനും പ്രാഥമികശുശ്രൂഷ നൽകാനും ഓടിയെത്തിയ കുടുംബത്തെ നേരിട്ടുകാണാൻ എത്തിയതായിരുന്നു യൂസുഫലി. അപകടം നടന്ന സ്ഥലത്തിനുസമീപത്ത് താമസിക്കുന്ന രാജേഷ് ഖന്നയെയും പനങ്ങാട് െപാലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസർകൂടിയായ ബിജിയെയും കാണാൻ കൈനിറയെ സമ്മാനങ്ങളുമായാണ് ഞായറാഴ്ച രാവിലെ അദ്ദേഹം എത്തിയത്.
കുടുംബത്തിനൊപ്പം 20 മിനിറ്റോളം ചെലവഴിച്ച ശേഷമാണ് മടങ്ങിയത്. രാജേഷിെൻറ അടുത്ത ബന്ധുവിെൻറ വിവാഹത്തിനാവശ്യമായ എല്ലാ സഹായവും യൂസുഫലി വാഗ്ദാനം ചെയ്തു. പിന്നീട് അപകടസ്ഥലത്തേക്ക് രാജേഷിനും ബിജിക്കുമൊപ്പം പോയി.
ഹെലികോപ്ടർ പെട്ടെന്ന് ചതുപ്പിലേക്ക് ഇടിച്ചിറങ്ങിയപ്പോൾ ആരാണെന്നോ എന്താണെന്നോ അറിയാതെ, പ്രതികൂല കാലാവസ്ഥ വകെവക്കാതെ ഇരുവരും രക്ഷാപ്രവർത്തനത്തിന് എത്തുകയായിരുെന്നന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിന് മുന്‍കൈ എടുത്ത വനിത സി.പി.ഒ ബിജിയെ കേരള പൊലീസും ആദരിച്ചിരുന്നു.
ഏപ്രില്‍ 11നായിരുന്നു കടവന്ത്രയിലെ വീട്ടില്‍നിന്ന് ലേക്ഷോര് ആശുപത്രിയിലേക്ക് ബന്ധുവിനെ സന്ദര്‍ശിക്കാന്‍ പോകുന്നതിനിടെ എം.എ. യൂസുഫലിയും കുടുംബവും സഞ്ചരിച്ച ഹെലികോപ്ടര്‍ അപകടത്തില്‍പെട്ടത്. സാങ്കേതികത്തകരാര്‍ കാരണം ഹെലികോപ്ടര്‍ ചതുപ്പില്‍ ഇടിച്ചിറക്കുകയായിരുന്നു. യൂസുഫലിയും ഭാര്യയും മൂന്ന് ജീവനക്കാരും അടക്കം ആറുപേരായിരുന്നു ഹെലികോപ്ടറിലുണ്ടായിരുന്നത്.
ഹെലികോപ്ടര്‍ ഇടിച്ചിറക്കിയ ഭൂമിയുടെ ഉടമസ്ഥന് പീറ്ററിനെ കാണാനായിരുന്നു അടുത്ത യാത്ര. പീറ്ററിനും കുടുംബത്തിനുമൊപ്പം ഒരുമണിക്കൂറോളം ചെലവഴിച്ച ശേഷം സമ്മാനങ്ങൾ നൽകി എല്ലാവരോടും നന്ദി പറഞ്ഞു മടങ്ങുകയും ചെയ്തു.
ഹെലികോപ്ടര്‍ വീണ സ്ഥലത്തിെൻറ ഉടമ തങ്ങള്‍ക്ക് നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ട് എം.എ. യൂസുഫലിയെ വിളിച്ചെന്ന തരത്തില്‍ വ്യാജ ശബ്ദസന്ദേശങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍, ഇവരാരും തന്നെ വിളിച്ചിട്ടില്ലെന്നും അത് വ്യാജമായി ആരോ പ്രചരിപ്പിച്ചതാണെന്നും യൂസുഫലി മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.