representational image

കാമുകിയുടെ ചിത്രം വിനയായി; ജ്വല്ലറി ഉടമയുടെ വീട്ടിൽ മോഷണം നടത്തിയ 'റോബിൻഹുഡ്​' ഗോവയിൽ പിടിയിൽ

തിരുവനന്തപുരം: ജ്വല്ലറി ഉടമയുടെ കവടിയാറിലെ വീട്ടില്‍ മോഷണം നടത്തിയ പ്രതി മുഹമ്മദ് ഇര്‍ഫാന്‍ ഗോവയില്‍ പിടിയിലായി. ഗോവയിലെ പനജിയില്‍ നടത്തിയ കോടികളുടെ മറ്റൊരു മോഷണക്കേസിലാണ് റോബിന്‍ഹുഡ് എന്നറിയപ്പെടുന്ന ബിഹാര്‍ സ്വദേശിയായ ഇയാളെ പൊലീസ് പിടികൂടിയത്. ഇയാളെ കേരളത്തിലെത്തിക്കാനുള്ള നടപടികൾ സംസ്ഥാന പൊലീസ് ആരംഭിച്ചിട്ടുണ്ട്.

ജ്വല്ലറി ഉടമയുടെ കവടിയാറിലെ വീട്ടില്‍നിന്ന് രണ്ടര ലക്ഷം രൂപ വില വരുന്ന ഡയമണ്ട് നെക്ലസും 60,000 രൂപയുമാണ്​ കവര്‍ന്നത്. കഴിഞ്ഞ ഏപ്രില്‍ 14ന് പുലര്‍ച്ചെയാണ് സി.സി.ടി.വി കാമറ നിരീക്ഷണവും സുരക്ഷാ ഉദ്യോഗസ്ഥരെയും കാവല്‍ നായ്ക്കളെയും മറികടന്ന്​ വീട്ടിനുള്ളില്‍നിന്ന് ആഭരണവും പണവും കവര്‍ന്നത്.

സി.സി.ടി.വി കാമറകള്‍ പരിശോധിച്ചതില്‍നിന്നാണ് പ്രതിയെക്കുറിച്ചുള്ള വിവരം ലഭിച്ചത്. കൈയില്‍ കാമുകിയുടെ ചിത്രം വരച്ചതാണ് മുഹമ്മദ് ഇര്‍ഫാന്​ വിനയായത്​. ഇതുവെച്ചാണ്​ ഇയാളെ തിരിച്ചറിഞ്ഞത്​. തുടര്‍ന്ന്, ഇയാള്‍ക്കായി സംസ്ഥാനത്തിനകത്ത്​ തിരച്ചില്‍ നടത്തിയെങ്കിലും ഒരു തുമ്പും ലഭിച്ചില്ല. മറ്റു സംസ്ഥാനങ്ങള്‍ക്കും മോഷണം സംബന്ധിച്ച വിവരം കൈമാറിയിരുന്നു. തുടര്‍ന്നാണ് ഗോവന്‍ പൊലീസ് ഇയാളെ പിടികൂടിയ വിവരം കൈമാറിയത്. ഗോവയിലെ ഒരു വീട്ടില്‍നിന്ന് ഒരു കോടി രൂപ കവര്‍ച്ച ചെയ്ത കേസിലാണ് ഇയാൾ പിടിയിലായത്.


Tags:    
News Summary - Thief arrested in Goa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.