മുസ്​ലിം ലീഗിന്‍റെ മൂന്നാം സീറ്റ്​ വിഷയം ഹൈകമാൻഡിന്​ വിട്ടു -കെ. മുരളീധരൻ

കോഴിക്കോട്​: മുസ്​ലിം ലീഗിന്‍റെ മൂന്നാം സീറ്റുമായി ബന്ധപ്പെട്ട വിഷയം ഹൈകമാൻഡ്​ തീരുമാനത്തിന്​ വിട്ടതായി കെ. മുരളീധരൻ എം.പി. മുസ്​ലിം ലീഗുമായി വിഷയം ചർച്ച ചെയ്തതാണെന്നും അദ്ദേഹം മാധ്യമപ്രവർത്ത​കരോട്​ പറഞ്ഞു.

കോൺഗ്രസിന്‍റെ നിലവിലെ സിറ്റിങ്​ എം.പിമാർ മാറിനിൽക്കണമെങ്കിൽ അതിന്​ ഹൈകമാൻഡ്​ തീരുമാനമുണ്ടാകണം. പരസ്പര വിശ്വാസത്തോടെ എളുപ്പത്തിൽ വിഷയം പരിഹരിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെ.പി.സി.സി പ്രസിഡന്‍റ്​ കെ. സുധാകരൻ, പ്രതിപക്ഷ നേതാവ്​ വി.ഡി. സതീശൻ, രമേശ്​ ചെന്നിത്തല, കെ. മുരളീധരൻ എന്നിവരുമായാണ്​ നേരത്തെ ലീഗ്​ നേതൃത്വം ചർച്ച നടത്തിയത്​.

Tags:    
News Summary - Third Seat Issue of the Muslim League was left to the high command - K. Muraleedharan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.