ലജ്ജാ ഭാരം കൊണ്ട്​ ശിരസ്സ്​ താഴുന്നു; എസ്​.എഫ്​.ഐക്കെതിരെ സ്​പീക്കർ

തിരുവനന്തപുരം: യൂനിവേഴ്​സിറ്റി കോളജിൽ അഖിൽ എന്ന എസ്​.എഫ്​.ഐ പ്രവർത്തകൻ ആക്രമിക്കപ്പെട്ട സംഭവത്തിൽ എസ്​.എഫ്​.​െഎക്കെതിരെ വിമർശനവുമായി സ്​പീക്കർ പി. ശ്രീരാമകൃഷ്​ണൻ. കോളജിൽ നടന്നത്​ ചരിത്രത്തിലെ അക്ഷരത്തെറ്റാണെന്നും ലജ്ജാഭാരത്താൽ തൻെറ ശിരസ്സ്​ പാതാളത്തോളം താഴുന്നുവെന്നും അദ്ദേഹം ഫേസ്​ബുക്കിൽ കുറിച്ചു.

"എൻെറ, എൻെറ "എന്ന്​ ഏവരും തേങ്ങലോടെ ഓർത്തെടുക്കുന്ന വിദ്യാർഥി രാഷ്​ട്രീയത്തിൻെറ സ്​നേഹ നിലാവിലേക്കാണ്​ കഠാരയുടെ കൂരിരുട്ട്​ ചീറ്റിത്തെറുപ്പിച്ചതെന്നും ഈ നാടിൻെറ സർഗ്ഗാത്മക യൗവനത്തെയാണ്​ ചവിട്ടി താഴ്ത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. മനം മടുപ്പിക്കുന്ന നാറ്റത്തിൻെറ സ്വർഗത്തേക്കാൾ സമ്പൂർണ്ണ പരാജയത്തിൻെറ നരകമാണ് നല്ലത്​. തെറ്റുകൾക്കുമുമ്പിൽ രണ്ടു വഴികളി​ല്ലെന്നും ശിരസ്സു കുനിച്ചു മാപ്പപേക്ഷിക്കുകയാണ്​ വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നാറ്റം പേറി സ്വയം നാറാതെ സ്വബുദ്ധി കാണിക്കണം. കാലം കാത്തു വച്ച രക്തനക്ഷത്രങ്ങളുടെ ഓർമ്മകൾ മറക്കാതിരിക്കരുത്​. അവിടെ തങ്ങളുടെ ജീവൻെറ ചൈതന്യവും ചിന്തയും വിയർപ്പും ചോരയും കണ്ണുനീരുമുണ്ടെന്ന്​ ഓർമ്മയുണ്ടാവണമെന്ന്​ വ്യക്തമാക്കിക്കൊണ്ടാണ്​ സ്​പീക്കർ ഫേസ്​ബുക്ക്​ പോസ്​റ്റ്​ അവസാനിപ്പിക്കുന്നത്​. എസ്​.എഫ്​.ഐയുടെ പേരെടുത്തു പറയാതെയായിരുന്നു സ്​പീക്കറുടെ വിമർശനം.

ഫേസ്​ബുക്ക്​ പോസ്​റ്റിൻെറ പൂർണ രൂപം:

അഖിൽ
---------------
എൻെറ ഹൃദയം നുറുങ്ങുന്നു, കരൾപിടയുന്ന വേദനകൊണ്ട് തേങ്ങുന്നു. ലജ്ജാഭാരം കൊണ്ട് ശിരസ്സ് പാതാളത്തോളം താഴുന്നു.
ഓർമ്മകളിൽ മാവുകൾ മരത്തകപ്പച്ച വിരിച്ച മനോഹരമായ എൻെറ കലാലയം. സ്നേഹസുരഭിലമായ ഓർമ്മകളുടെ ആ പൂക്കാലം.
"എൻെറ, എൻെറ "എന്ന് ഓരോരുത്തരും വിങ്ങുന്ന തേങ്ങലോടെ ഓർത്തെടുക്കുന്ന വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ സ്നേഹനിലാവ്.

യുവലക്ഷങ്ങളുടെ ആ സ്നേഹനിലാവിലേക്കാണ് നിങ്ങൾ കഠാരയുടെ കൂരിരുട്ട് ചീറ്റിത്തെറിപ്പിച്ചത്. ഈ നാടിന്റെ സർഗ്ഗാത്‌മക യൗവ്വനത്തെയാണ് നിങ്ങൾ ചവുട്ടി താഴ്ത്തിയത്. നിങ്ങൾ ഏതു തരക്കാരാണ്? എന്താണ് നിങ്ങളെ നയിക്കുന്ന തീജ്വാല? ഏതു പ്രത്യശാസ്ത്രമാണ് നിങ്ങൾക്ക് തണൽ? നിങ്ങളുടെ ഈ ദുർഗന്ധം ചരിത്രത്തിലെ അക്ഷരത്തെറ്റ് തന്നെയാണ്.

മനം മടുപ്പിക്കുന്ന നാറ്റത്തിൻെറ ഈ സ്വർഗം നമുക്ക് വേണ്ട. ഇതിനേക്കാൾ നല്ലത് സമ്പൂർണ്ണ പരാജയത്തിൻെറ നരകമാണ്.
തെറ്റുകൾക്കുമുമ്പിൽ രണ്ടു വഴികളില്ല,ശിരസ്സു കുനിച്ചു മാപ്പപേക്ഷിക്കുക. നാറ്റം പേറി സ്വയം നാറാതെ സ്വബുദ്ധി കാണിക്കുക. കാലം കാത്തു വച്ച രക്തനക്ഷത്രങ്ങളുടെ ഓർമ്മകൾ മറക്കാതിരിക്കുക. ഓർമ്മകളുണ്ടായിരിക്കണം, അവിടെ ഞങ്ങളുടെ ജീവന്റെ ചൈതന്യമുണ്ട്. ചിന്തയും വിയർപ്പും, ചോരയും കണ്ണുനീരുമുണ്ട്.

Full View
Tags:    
News Summary - thiruvananthapuram university collage attack; speeker criticize sfi -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.