നെടുമ്പാശ്ശേരി: കലാലയങ്ങളിലെ അക്രമപ്രവർത്തനങ്ങൾ തടയാൻ കാമ്പസിലെ സംഘടനാപ്രവർത്തനങ്ങൾക്ക് നിയന്ത്രണങ്ങൾ വ് യവസ്ഥ ചെയ്യുന്ന ബിൽ കൊണ്ടുവരുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീൽ. സംസ്ഥാനത്തെ ഏറ്റവും മികച്ച കലാലയങ്ങളിലൊന്നായ തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിൽ നടന്ന സംഭവവികാസങ്ങൾ ദൗർഭാഗ്യകരമാണ്. ഇത്തരം സംഭവങ്ങൾക്ക് ആരാണ് ഉത്തരവാദികളെന്ന് നിഷ്പക്ഷമായി പരിശോധിക്കും.
അക്രമം നടത്തിയവരോട് ഒരു ദാക്ഷിണ്യവും കാണിക്കില്ല. അക്രമ സംഭവമുണ്ടായപ്പോൾ പ്രിൻസിപ്പലും മറ്റ് അധ്യാപകരും വേണ്ടവിധത്തിൽ ഇടപെട്ടില്ല എന്ന ആേക്ഷപവും പരിശോധിക്കും. ഇതിെൻറ പേരിൽ യൂനിവേഴ്സിറ്റി കോളജിെൻറ സൽപ്പേര് നശിപ്പിക്കുന്നതിനോട് സർക്കാറിന് യോജിക്കാനാവില്ലെന്നും മാധ്യമപ്രവർത്തകരോട് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.