ആലപ്പുഴ: പിണറായി വിജയന്റേത് പി.കെ. ശശിയെ പിന്തുണക്കുന്ന നവോത്ഥാനമെന്ന് കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ് ണൻ എം.എൽ.എ. സെക്രട്ടേറിയറ്റിന്റെ താക്കേൽ മുണ്ടിന്റെ കോന്തലയിൽ കെട്ടി അധികകാലം പിണറായിക്ക് മുന്നോട്ടു പോകാനാവില്ലെന്നും തിരുവഞ്ചൂർ പറഞ്ഞു. യു.ഡി.എഫിന്റെ കലക്ടറേറ്റ് ഉപരോധം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രളയാനന്തര ഭരണസ്തംഭനത്തിനും വിശ്വാസികളോടുള്ള വഞ്ചനയിലും ക്രമസമാധാന തകർച്ചയിലും പ്രതിഷേധിച്ചാണ് സംസ്ഥാന വ്യാപകമായി യു.ഡി.എഫ് കലക്ടറേറ്റ് ഉപരോധം സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.