കോട്ടയം: ആർ.എസ്.എസ് നേതാക്കളുമായി ചർച്ച നടത്തിയെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ പ്രസ്താവനക്ക് രൂക്ഷ വിമർശവുമായി കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. തനിക്കെതിരെ കോടിയേരി ഇനി പറഞ്ഞാൽ താൻ അതിനപ്പുറത്തേക്കുള്ള കാര്യങ്ങൾ പറയുമെന്ന് തിരുവഞ്ചൂർ വ്യക്തമാക്കി. അത് കോടിയേരിക്ക് വിഷമമാകും. ചില പൂജകൾ തിരിച്ചടിക്കും. അതാണ് ഇപ്പോൾ കോടിയേരിക്ക് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്നും തിരുവഞ്ചൂർ പറഞ്ഞു.
ബി.ജെ.പിയിലേക്ക് ആളെ പിടിക്കുന്നതിനുള്ള പണിയാണ് സി.പി.എം നടത്തുന്നത്. ഇത് രാഷ്ട്രീയ ആയുധമായാണ് സി.പി.എം ഉപയോഗിക്കുന്നത്. അമ്മ പെങ്ങന്മാർക്ക് കേൾക്കാനാവാത്ത ഭാഷയാണ് സി.പി.എം നേതാക്കൾ പറയുന്നതെന്നും തിരുവഞ്ചൂർ ചൂണ്ടിക്കാട്ടി.
ഏത് ആർ.എസ്.എസ് നേതാവുമായാണ് താൻ ചർച്ച നടത്തിയതെന്ന് വ്യക്തമാക്കാൻ കോടിയേരിയെ വെല്ലുവിളിക്കുന്നു. കോടിയേരിയുടെ പ്രസ്താവന സി.പി.എമ്മിന്‍റെ നിലവാര തകർച്ചയാണ് കാണിക്കുന്നത്. വ്യക്തിപരമായ വിഷമങ്ങളായിരിക്കാം കോടിയേരിയുടെ തരംതാഴ്ന്ന വിമർശനത്തിന് കാരണമെന്നും തിരുവഞ്ചൂർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.