സോളാർ: തിരുവഞ്ചൂരി​െൻറ  ഹരജി ഉമ്മൻ ചാണ്ടിയുടേതിനൊപ്പം പരിഗണിക്കും

കൊ​ച്ചി: സോ​ളാ​ര്‍ ക​മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ലെ ത​നി​ക്കെ​തി​രാ​യ പ​രാ​മ​ര്‍ശ​ങ്ങ​ള്‍ റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം.​എ​ൽ.​എ സ​മ​ര്‍പ്പി​ച്ച ഹ​ര​ജി മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ ഹ​ര​ജി​ക്കൊ​പ്പം പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി. ജ​സ്​​റ്റി​സ്​ ശി​വ​രാ​ജ​ന്‍ ക​മീ​ഷ​​​െൻറ ക​ണ്ടെ​ത്ത​ലു​ക​ള്‍ സ്വേ​ച്ഛാ​പ​ര​വും മൗ​ലി​കാ​വ​കാ​ശ​ങ്ങ​ളു​ടെ ലം​ഘ​ന​വു​മാ​ണെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി ന​ൽ​കി​യ ഹ​ര​ജി​യാ​ണ്​ സ​മാ​ന ഹ​ര​ജി​ക്കൊ​പ്പം പ​രി​ഗ​ണി​ക്കാ​ൻ ഹൈ​കോ​ട​തി സിം​ഗി​ൾ ബെ​ഞ്ച്​ മാ​റ്റി​യ​ത്. ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ഹ​ര​ജിയും ഇൗ  ബെ​ഞ്ചാ​ണ്​ പ​രി​ഗ​ണി​ച്ച​ത്. 

Tags:    
News Summary - thiruvanjoor radhakrishnan plea on solar case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.