ഇത് ഗവർണറും സർക്കാരും തമ്മിലുള്ള വ്യാജ ഏറ്റുമുട്ടൽ; ഗവർണർക്ക് മന്ത്രിമാരെ പിൻവലിക്കാൻ അധികാരമില്ല -വി.ഡി. സതീശൻ

തിരുവനന്തപുരം: ഗവർണർക്ക് മന്ത്രിമാരെ പിൻവലിക്കാൻ അധികാരമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ധനമന്ത്രി കെ.എൻ. ബാലഗോപാലിനെ പുറത്താക്കാൻ ആവശ്യപ്പെട്ട് ഗവർണർ മുഖ്യമന്ത്രിക്ക് കത്ത് നൽകിയതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

ഗവർണർക്ക് തന്റെ പ്രീതി അനുസരിച്ച് ഒരിക്കലും മന്ത്രിമാരെ പിൻവലിക്കാൻ അധികാരമില്ല. മുഖ്യമന്ത്രിയുടെ ശുപാർശയോട് കൂടി മാത്രമേ മന്ത്രിമാരെ പിൻവലിക്കാൻ സാധിക്കുകയുള്ളൂ. ഇക്കാര്യം നേരത്തേയും പ്രതിപക്ഷം വ്യക്തമാക്കിയിട്ടുള്ളതാണ്. പ്രത്യക്ഷത്തിൽ ജനങ്ങളെ കബളിപ്പിക്കാനായി സർക്കാരും ഗവർണറും തമ്മിലുള്ള വ്യാജ ഏറ്റുമുട്ടലാണിതെന്നും വി.ഡി. സതീശൻ ആരോപിച്ചു. സർക്കാരിനെതിരായ ആരോപണങ്ങളിൽ നിന്ന് ​ശ്രദ്ധ തിരിക്കുന്നതിനു വേണ്ടിയാണ് ധനമന്ത്രിയെ പുറത്താക്കാൻ ഗവർണർ ആവശ്യപ്പെടുന്നതെന്നും വി.ഡി. സതീശൻ വിമർശിച്ചു.

ഭരണഘടന വിരുദ്ധമായ നടപടിയാണ് ഗവർണറുടെ നീക്കമെന്നാണ് കെ. മുരളീധരൻ എം.പി പ്രതികരിച്ചത്.ഗവർണറുടെ എല്ലാ നിലപാടുകളും അംഗീകരിക്കാനാവില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടത്. ഇക്കാര്യത്തിൽ ജനാധിപത്യ മാർഗത്തിൽ സഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - This is a fake encounter between the governor and government -V. D. Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.