'ഇതാണ്​ ഇൻക്രഡിബിൾ ഇന്ത്യ'; ആര്യക്ക്​ അഭിനന്ദനവുമായി ഗൗതം അദാനിയും

തിരുവനന്തപുരം നഗരത്തിന്‍റെ മേയറായി തെര​െഞ്ഞടുക്കപ്പെട്ട ആര്യാ രാജേന്ദ്രനെ​ അഭിനന്ദിച്ച്​ വിവാദ വ്യവസായി ഗൗതം അദാനി. സ്വന്തം ട്വിറ്റർ അകൗണ്ടിലാണ്​ അദാനി അഭിനന്ദനം അറിയിച്ചത്​. 'തിരുവനന്തപുരത്തി​േന്‍റയും ഇന്ത്യയിലെതന്നേയും ഏറ്റവും പ്രായം കുറഞ്ഞ മേയറായ ആര്യാ രാജേന്ദ്രന്​ അഭിനന്ദനങ്ങൾ. ഇന്ത്യയുടെ ജനസംഖ്യാ ലാഭവിഹിതം ഏറ്റവും മികച്ചതും തികച്ചും അതിശയകരവുമാണ്​. യുവ രാഷ്ട്രീയ നേതാക്കൾ വഴികൾ രൂപപ്പെടുത്തുകയും മറ്റുള്ളവരെ പിന്തുടരാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നത് ഇങ്ങനെയാണ്. ഇതാണ് അവിശ്വസനീയമായ ഇന്ത്യ' -അദാനി ട്വിറ്ററിൽ കുറിച്ചു. ആര്യയുടെ വിജയാഘോഷത്തിന്‍റെ ദൃശ്യങ്ങളും അദാനി പങ്കുവച്ചിട്ടുണ്ട്​.


രാജ്യത്തിനകത്തും പുറത്തും നിരവധി വ്യവസായ സ്​ഥാപനങ്ങളുള്ള അദാനി ഗ്രൂപ്പിന്‍റെ ഉടമയാണ്​ ഗൗതം അദാനി. തിരുവനന്തപുരത്ത്​ സവിശേഷമായ ചില വ്യാപാര താൽപ്പര്യങ്ങളും അദാനി ഗ്രൂപ്പിനുണ്ട്​. വിഴിഞ്ഞം​ തുറമുഖത്തിന്‍റെ നിർമാണം നടത്തുന്നത്​ അദാനി ഗ്രൂപ്പാണ്​. തിരുവനന്തപുരം വിമാനത്താവളവും നിലവിൽ അദാനി ഗ്രൂപ്പിന്‍റെ ഉടമസ്​ഥതയിലാണ്​. മുടവൻമുകൾ വാർഡിൽ നിന്നുള്ള അംഗമാണ് മേയറായ ആര്യാ രാജേന്ദ്രൻ. ആര്യ മേയറാകുന്നതോടെ രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയറെന്ന അപൂര്‍വ നേട്ടമാണ് ആര്യക്കും തിരുവനന്തപുരത്തിനും സ്വന്തമാകുന്നത്.

നേരത്തെ മേയര്‍ സ്ഥാനത്തേക്ക് പല പേരുകള്‍ ഉയര്‍ന്നിരുന്നുവെങ്കിലും അപ്രതീക്ഷിതമായാണ് ആര്യക്ക്​ നറുക്ക് വീണത്. യുവ വനിതാ നേതാവ്, പൊതുസമ്മതിയുള്ള മുഖം മേയറായി വരുന്നത് എല്ലാം പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് പാര്‍ട്ടിയുടെ കണക്ക് കൂട്ടല്‍. ആള്‍ സെയിന്‍റ്​സ് കോളേജിലെ ബിഎസ്.സി മാത്‌സ് വിദ്യാർഥിനിയായ ആര്യ എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം, സി.പി.എം കേശവദേവ് റോഡ് ബ്രാഞ്ച് കമ്മിറ്റി അംഗം, ബാലസംഘം സംസ്ഥാന പ്രസിഡന്‍റ്​ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.