പാലക്കാട്: പാലക്കാട് നഗരസഭാ കെട്ടിടത്തിൽ ദേശീയ പതാകവീശിയ ഡി.വൈ.എഫ്.ഐ പ്രവർത്തകരെ അഭിനന്ദിച്ച് സാമൂഹിക പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ. ഫേസ്ബുക്കിലാണ് അദ്ദേഹം ഡി.വൈ.എഫ്.ഐ അഭിനന്ദിച്ച് രംഗത്തെത്തിയത്. പാലക്കാട് നഗരസഭാ കെട്ടിടത്തില്‍ ദേശീയപതാക വീശി ഡി.വൈ.എഫ്.ഐ, ഇതാണ് നിലപാടെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
നഗരസഭാ ഒാഫീസിന് മേൽ ജയ് ശ്രീറാം ഫ്ലക്സ് തൂക്കിയ ബി.ജെ.പി നടപടിയിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ ഇന്ന് ദേശീയ പതാക ഉയർത്തിയിരുന്നു. തുടർന്ന് 'ഇത് ആർ.എസ്.എസ്. കാര്യാലയമല്ല, നഗരസഭയാണ്. ഇത് ഗുജറാത്തല്ല, കേരളമാണ്' എന്നെഴുതിയ ഫ്ലെക്സുമായി ഡി.വൈ.എഫ്.ഐ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് ഫലം വന്നയുടനെയാണ് ബി.ജെ.പി പ്രവർത്തകർ വിവാദമായ ഫ്ലക്സ് നഗരസഭാ ഒാഫീസിനുമുകളിൽ തുക്കിയിത്. ജയ് ശ്രീറാം എന്നെഴുതിയ ഫ്ലക്സിൽ ശിവജിയുടെ ചിത്രവും ഉണ്ടായിരുന്നു. മോദി-അമിത്ഷാമാരുടെ ചിത്രമുള്ള മറ്റൊരു ഫ്ലക്സും ഒാഫീസിന് മുകളിൽ തൂക്കി. നഗരസഭയിൽ ബി.ജെ.പി കേവല ഭൂരിപക്ഷം നേടിയതിനെ തുടർന്നായിരുന്നു ബി.ജെ.പി പ്രവർത്തകരുടെ അതിരുവിട്ട് ആഘോഷം. ഫ്ലക്സ് തൂക്കുന്നതിൻെറ വിഡിയോ ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.