തോമസ് ചാണ്ടി മന്ത്രിയാകും; സത്യപ്രതിജ്ഞ നാളെ

തിരുവനന്തപുരം: ഫോൺ വിവാദത്തെ തുടർന്ന് എ.കെ ശശീന്ദ്രൻ മന്ത്രിസ്ഥാനം രാജിവെച്ച ഒഴിവിലേക്ക് തോമസ്ചാണ്ടിയെ തെരഞ്ഞെടുത്തു. എൻ.സി.പി നേതൃത്വവും എൽ.ഡി.എഫ് നേതാക്കളും തമ്മിൽ ഇന്ന് നടന്ന ചർച്ചയിലാണ് തീരുമാനം. നാളെ വൈകുന്നേരം നാലിന് സത്യപ്രതിജ്ഞ നടക്കുമെന്നാണ് റിപ്പോർട്ട്. എന്നാൽ ചാണ്ടിയെ തെരഞ്ഞെടുത്ത കാര്യം എൽ.ഡി.എഫ് നേതൃത്വം ഒൗദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

മന്ത്രി സ്ഥാനത്തേക്ക് തിരികെ വരുന്നതിൽ നിന്നും എ.കെ ശശീന്ദ്രൻ പിന്മാറിയതിനെ തുടർന്നാണ് ചാണ്ടിയെ തീരുമാനിച്ചത്. ശശീന്ദ്രൻ രാജിവെച്ചതോടെ എൻ.സി.പിയുടെ മന്ത്രിസ്ഥാനം തോമസ് ചാണ്ടിക്ക് ലഭിക്കേണ്ടതായിരുന്നെങ്കിലും മുന്നണിക്കുള്ളിൽ എതിർപ്പുയർന്നിരുന്നു. മുഖ്യമന്ത്രി പിണറായി അടക്കമുള്ളവർ ചാണ്ടി മന്ത്രിയാകുന്നതിനെ എതിർത്തതായി റിപ്പോർട്ടുകളുണ്ടായിരുന്നു. കുട്ടനാടിൽ നിന്നുള്ള എം.എൽ.എയായ തോമസ് ചാണ്ടി കുവൈത്ത് കേന്ദ്രമാക്കി ബിസിനസ് സ്ഥാപനങ്ങൾ നടത്തുന്നയാളാണ്.

മന്ത്രി സ്ഥാനത്തേക്ക് തിരിച്ചു വരാനില്ലെന്ന് ശശീന്ദ്രൻ രാവിലെ വ്യക്തമാക്കിയിരുന്നു. തോമസ് ചാണ്ടിക്ക് എല്ലാ ആശംസകളും നേരുന്നതായി ശശീന്ദ്രൻ പറഞ്ഞു. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുന്നതിനായി തിരുവനന്തപുരത്തേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു.
 

Tags:    
News Summary - thomas chandy become minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.