ആലപ്പുഴ: തെരഞ്ഞെടുപ്പുസമയത്ത് സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഗതാഗത മന്ത്രി തോമസ് ചാണ്ടി സ്വത്തുവിവരം മറച്ചുവെച്ചതായി ആരോപണം. നാമനിർദേശ പത്രികക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ ലേക് പാലസ് റിസോർട്ട് സംബന്ധിച്ച സ്വത്തുവിവരമാണ് മറച്ചുവെച്ചത്. ലേക് പാലസിൽ മന്ത്രിയുടെ സ്വന്തം പേരിൽതന്നെ 13 കെട്ടിടങ്ങളും ഭൂമിയും ഉണ്ട്. എന്നാൽ ഇതൊന്നും രേഖയിൽ കാണിച്ചിട്ടില്ല. താൻ മരുഭൂമിയിൽ കിടന്ന് അധ്വാനിച്ച 150 കോടി ഉപയോഗിച്ചാണ് ലേക് പാലസ് നിർമിച്ചതെന്നാണ് നിയമസഭയിൽ തോമസ് ചാണ്ടി പറഞ്ഞത്.
റിസോർട്ട് നിൽക്കുന്ന ഭാഗം ആലപ്പുഴ മുല്ലക്കൽ വില്ലേജിലാണെന്ന വിവരം സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തിയിട്ടില്ല. വ്യാപാര സമുച്ചയങ്ങളുടെ കോളത്തിലും ഒന്നുമില്ലെന്നാണ് സൂചിപ്പിച്ചിരിക്കുന്നത്. സ്ഥാനാർഥിയുടെ സ്വത്തുവിവരങ്ങൾ അറിയാനുള്ള ജനങ്ങളുടെ അവകാശമാണ് ഈ നടപടിയിലൂടെ നഷ്ടപ്പെടുത്തിയിരിക്കുന്നതെന്നാണ് ആരോപണം.
ലേക് പാലസിന് 150 കോടി മുടക്കുണ്ടെന്ന് തോമസ് ചാണ്ടി തന്നെ പറയുേമ്പാഴും റിസോർട്ട് കമ്പനിയായ വാട്ടർ വേൾഡ് ടൂറിസം കമ്പനിയിൽ ചാണ്ടിക്കും ഭാര്യക്കും കൂടി 5.7 കോടി മാത്രമാണ് നിക്ഷേപമെന്ന് സത്യവാങ്മൂലം സാക്ഷ്യപ്പെടുത്തുന്നു. ബാക്കി സ്വത്തിെൻറ കണക്ക് നൽകിയിട്ടില്ല എന്നാണ് തെളിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.