പി​ന്തു​ണ​യു​മാ​യി പ്ര​വ​ർ​ത്ത​ക​ർ; പ​രി​​ഭ്ര​മ​മി​ല്ലാ​തെ തോ​മ​സ്​ ചാ​ണ്ടി

തിരുവനന്തപുരം: രാജ്ഭവനിലെ പ്രത്യേകം തയാറാക്കിയ പന്തലിൽ തിങ്ങിനിറഞ്ഞ സദസ്സ്, പുതിയ രാഷ്ട്രീയ നിയോഗത്തിന് പിന്തുണയർപ്പിക്കാൻ കുട്ടനാട്ടിൽനിന്ന് പ്രവർത്തകരും സുഹൃത്തുകളും. വലിയ ആരവങ്ങളില്ലെങ്കിലും ആവേശം നിറഞ്ഞ അന്തരീക്ഷത്തിലായിരുന്നു തോമസ് ചാണ്ടിയുടെ സത്യപ്രതിജ്ഞാ ചടങ്ങ്. സ്പീക്കറും മന്ത്രിമാരുമടക്കം 3.45 ഒാടെ സദസ്സിലെത്തി. 3.58നാണ് ഗവർണർ പി. സദാശിവവും മുഖ്യമന്ത്രി പിണറായി വിജയനും ചീഫ് സെക്രട്ടറിയും നളിനി നെറ്റോയും വേദിയിലെത്തിയത്.

ലളിതമായിരുന്നു ചടങ്ങുകൾ. ഗവർണറിൽനിന്ന് സത്യവാചകം ഏറ്റുചൊല്ലുന്നതിനിടെ രണ്ടു തവണ തൊണ്ട ഇടറി. ശബ്ദം നേരെയാക്കി പരിഭ്രമമില്ലാതെ വാചകം പൂർത്തിയാക്കി. ഇതോടെ സദസ്സിൽനിന്ന് നിറഞ്ഞ കൈയടി. കസേരയിലിരുന്നയുടൻ വെള്ളം കുടിച്ചു. പിന്നെ ഒപ്പിടൽ. ഗവർണർക്ക് പിന്നാലെ മുഖ്യമന്ത്രിയും പൂച്ചെണ്ടുമായെത്തി. പുഞ്ചിരിച്ച് പൂച്ചെണ്ട് ഏറ്റുവാങ്ങി.

ഒൗപചാരികതകൾ മാറ്റിവെച്ചുള്ള ഇടപെടലുകളായി പിന്നീട്. ഉഴവൂർ വിജയന് പിന്നാലെ മുൻ മന്ത്രി എ.കെ. ശശീന്ദ്രനും പൂെച്ചണ്ട് നൽകി. തോമസ് ചാണ്ടിയുടെ ഭാര്യയും ഇതിനിടെ വേദിയിലെത്തി. പിന്നാലെ മക്കളും പേരക്കുട്ടികളും. തുടർന്ന് മന്ത്രിമാർ ഒേരാരുത്തരായി അഭിനന്ദനവുമായെത്തി. ചടങ്ങുകൾ പൂർത്തിയാക്കി മടങ്ങുന്നതിനിടെ സദസ്സിലേക്ക് കൈവീശാനും മറന്നില്ല. അതേസമയം, പ്രതിപക്ഷ നേതാക്കളുടെയും എം.എൽ.എമാരുടെയും അഭാവം സദസ്സിൽ നിഴലിച്ചിരുന്നു.

Tags:    
News Summary - thomas chandy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.