തിരുവന്തപുരം: മിസോറാം ലോട്ടറി വിൽക്കാൻ അനുവദിക്കില്ലെന്ന് തോമസ് െഎസക്. നടപടി ക്രമം പൂർത്തിയാക്കി മാത്രമേ ലോട്ടറി വിൽപന അനുവദിക്കു. ലോട്ടറി വിൽപന അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മിസോറാം സർക്കാർ നൽകിയ കത്ത് സ്വീകാര്യമല്ല. ലോട്ടറി വിൽപന നടത്തുന്ന ടീസ്റ്റ ഡിസ്റ്റിബ്യൂട്ടറുമായി മിസോറാം സർക്കാർ ഉണ്ടാക്കിയ കരാർ നിയമവിരുദ്ധമാണെന്ന് സി.എ.ജി കണ്ടെത്തിയിട്ടുണ്ടെന്ന് െഎസക് അറിയിച്ചു.
അതേ സമയം, മിസോറാം ലോട്ടറിയുടെ വിൽപന നടത്തുന്ന എജൻസി ഇതുസംബന്ധിച്ച രേഖകൾ നികുതി വകുപ്പിന് സമർപ്പിച്ചതായാണ് റിപ്പോർട്ട്. എന്നാൽ സമർപ്പിച്ച രേഖകൾ അപൂർണമാണെന്നാണ് സൂചന. ലോട്ടറി വിൽക്കുന്നത് സംബന്ധിച്ച് നിയമങ്ങൾ ഇവർ പാലിച്ചോയെന്നാണ് നികുതി വകുപ്പ് പരിശോധിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.