ഹിന്ദി അറിയാവുന്നവർ ദേശീയ രാഷ്ട്രീയത്തിലേക്ക്​ വരണം -കെ. മുരളീധരൻ

കോഴിക്കോട്: ഹിന്ദി അറിയാവുന്നവർ കോൺഗ്രസ് ദേശീയ രാഷ്ട്രീയത്തിലേക്ക് വരേണ്ടത് ആവശ്യമാണെന്ന്​ കെ. മുരളീധരൻ. തനിക്ക്​ ഭാഷ വഴങ്ങില്ല. രമേശ്​ ചെന്നിത്തലയെ പോലുള്ളവർക്ക്​ ഹിന്ദി നന്നായി അറിയാമെന്നും കെ. മുരളീധരൻ പറഞ്ഞു. കെ.സി. വേണുഗോപാലിന് ഹിന്ദി അറിയില്ലെന്ന കോൺഗ്രസ് നേതാവ് ഭൂപിന്ദർ ഹൂഡയുടെ വിമർശനത്തോട് കോഴിക്കോട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ജെബി മേത്തറിനെ രാജ്യസഭ സ്ഥാനാർഥിയാക്കിയത്​ ഉചിതമായ തീരുമാനമാണ്​. കെ.പി.സി.സി അധ്യക്ഷൻ ആരുടെയും പേര് നൽകിയിരുന്നില്ല. ഹൈകമാൻഡിന് അയച്ച കത്തിൽ കഴിഞ്ഞതവണ മത്സരിപ്പിച്ചവരെ ഒഴിവാക്കണം, കാര്യങ്ങൾ അവതരിപ്പിക്കാൻ കഴിവുള്ള ആളാകണം എന്നീ കാര്യങ്ങൾ താൻ സൂചിപ്പിച്ചിരുന്നു. അത് രണ്ടും പരിഗണിച്ചു.

ന്യൂനപക്ഷം, ചെറുപ്പം, വനിത എന്നീ ഘടകങ്ങളും ഹൈകമാൻഡ് പരിഗണിച്ചു. കോൺഗ്രസ് സൂക്ഷിച്ച് മുന്നോട്ടുപോകേണ്ട കാലഘട്ടമാണിത്. തെറ്റുകൾ ചൂണ്ടിക്കാണിക്കാം. പക്ഷേ, കപിൽ സിബലിന്‍റെ നിലപാടിനോട് യോജിക്കാനാവില്ലെന്നും കെ. മുരളീധരൻ വ്യക്​തമാക്കി.

Tags:    
News Summary - Those who know Hindi should come to national politics -K. Muraleedharan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.