കേരള സന്ദർശനത്തിൽ പ്രധാനമന്ത്രിക്ക് നേരെ ചാവേർ ആക്രമണമുണ്ടാകുമെന്ന് ഭീഷണിക്കത്ത്

തിരുവനന്തപുരം: പ്രധാനമന്ത്രിക്ക് നേരെ ചാവേർ ആക്രമണം നടത്തുമെന്ന് ഭീഷണിക്കത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദർശനത്തിനിടെ ചാവേർ ആക്രമണം നടത്തുമെന്നാണ് ഭീഷണിക്കത്ത്. ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസിലാണ് കത്ത് ലഭിച്ചത്. എറണാകുളം സ്വദേശിയുടെ പേരിലാണ് കത്ത് വന്നത്.

കത്ത് ബി.ജെ.പി നേതാക്കൾ പൊലീസിന് കൈമാറി. ഭീഷണക്കത്ത് ലഭിച്ച സംഭവത്തിൽ അതീവ ഗൗരവത്തോടെ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. പൊലീസും രഹസ്യാന്വേഷണ ഏജൻസികളും അന്വേഷണം തുടങ്ങി. അതേസമയം, പ്രധനമന്ത്രിയുടെ പൊലീസ് സുരക്ഷ സംബന്ധിച്ച വിവരങ്ങൾ ചോർന്നതായും റിപ്പോർട്ടുണ്ട്. 

Tags:    
News Summary - Threat to PM Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.