ഈരാറ്റുപേട്ട (കോട്ടയം): നിയമസഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ നാടാകെ അങ്കച്ചൂടിലേക്ക്. പൂഞ്ഞാർ കടക്കാനായി മൂന്ന് മുന്നണികളും ജനപക്ഷവും പിടിമുറുക്കുന്നു. സ്ഥലം എം.എൽ.എയും ജനപക്ഷം നേതാവുമായ പി.സി. ജോർജിനെ പൂഞ്ഞാറിൽ പാർട്ടി സ്ഥാനാർഥിയായി പ്രഖ്യാപിച്ചുകഴിഞ്ഞു. എന്നാൽ, കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലെയും തദ്ദേശ തെരെഞ്ഞടുപ്പിലെ വോട്ടിങ് നില പരിശോധിച്ചാൽ പി.സി. ജോർജിന് വിജയ സാധ്യത കുറവാണ്.
ഈരാറ്റുപേട്ട, മുണ്ടക്കയം സർക്കാർ ആശുപത്രികൾ താലൂക്ക് ആശുപത്രിയായി ഉയർത്തൽ, മുണ്ടക്കയം, ഈരാറ്റുപേട്ട എന്നിവിടങ്ങളിലെ സിവിൽ സ്റ്റേഷൻ നിർമാണങ്ങൾ, പൂഞ്ഞാർ ടൂറിസ്റ്റ് സർക്യൂട്ട്, ഈരാറ്റുപേട്ട സർക്കാർ ആശുപത്രി താലൂക്ക് ആശുപത്രിയായി ഉയർത്തുന്നതിനെ സംബന്ധിച്ച് ന്യൂനപക്ഷ കമീഷെൻറ വിധിയും കേരള ഹൈകോടതിയുടെ ഉത്തരവും നടപ്പാകാത്തത് തുടങ്ങിയ വിഷയങ്ങൾ ചർച്ചയാകും.
പ്രമുഖ നേതാക്കൾ പൂഞ്ഞാർ സീറ്റിന് വേണ്ടിയുള്ള വടംവലി ശക്തമാക്കിയിട്ടുണ്ട്. കെ.പി.സി.സി സെക്രട്ടറി ടോമി കല്ലാനി, ജോസഫ് വാഴയ്ക്കൻ എന്നിവരുടെ പേരുകൾ യു.ഡി.എഫ് പട്ടികയിലുണ്ട്. മുൻ ജില്ല പഞ്ചായത്ത് പ്രസിഡൻറ് സെബാസ്റ്റ്യൻ കുളത്തിങ്കൽ, എം.കെ. തോമസ് കുട്ടി എന്നിവരാണ് എൽ.ഡി.എഫ് പട്ടികയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.