കാസർകോട്: മഞ്ചേശ്വരം കുഞ്ചത്തൂരിൽ ആംബുലൻസും കാറും കൂട്ടിയിടിച്ചു പിതാവും രണ്ടു മക്കളും മരിച്ചു. കാറിൽ സഞ്ചരിച്ചിരുന്ന ഗുരുവായൂർ സ്വദേശി ശ്രീനാഥ് (54), മക്കളായ ശരത് മേനോൻ (23), സൗരവ് (15) എന്നിവരാണു മരിച്ചത്.
കാസർകോട്ടുനിന്ന് മംഗളൂരുവിലേക്ക് പോകുകയായിരുന്ന ആംബുലൻസ് കാറുമായി കൂട്ടിയിടിച്ചാണ് അപകടം. ബംഗളൂരുവില്‍നിന്ന് തൃശൂരിലേക്ക് മടങ്ങുകയായിരുന്നു കാറിലുണ്ടായിരുന്നവര്‍. മൂകാംബിക സന്ദര്‍ശിച്ചു മടങ്ങുംവഴിയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.
മൂന്നു പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ആംബുലൻസ് എതിർവശത്തുകൂടി സഞ്ചരിച്ചതാണ് അപകടകാരണം. ആംബുലന്‍സിലുണ്ടായിരുന്ന രോഗി ഉള്‍പ്പെടെ മൂന്നുപേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.