വെള്ളായണി കായലിൽ മൂന്നു വിദ്യാർഥികൾ മുങ്ങിമരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് കായലില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർഥികൾ മുങ്ങിമരിച്ചു. കുളിക്കാൻ ഇറങ്ങിയ നാലുപേരിൽ മൂന്ന് പേരാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കുശേഷമാണ് നാടിനെ നടുക്കിയ ദാരുണ ദുരന്തമുണ്ടായത്. തിരുവനന്തപുരം വെള്ളായണി കായലിൽ വവ്വാ മൂലയിലാണ് വിദ്യാര്‍ത്ഥികള്‍ കുളിക്കാനിറങ്ങിയത്. ഇവിടെ വെച്ചാണ് അപകടമുണ്ടായത്.

വെങ്ങാനൂർ ക്രൈസ്റ്റ് കോളജ് വിദ്യാർഥികളായ മുകുന്ദനുണ്ണി(19), ഫെർഡിൻ(19), ലിബിനോൺ(19)എന്നിവരാണ് മരിച്ചത്. മൂവരും വെട്ടുകാട് സ്വദേശികളാണ്. ചെളിയിൽ പുതഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങൾ.  ഇവരൊടൊപ്പമുണ്ടായിരുന്ന മറ്റൊരു വിദ്യാര്‍ത്ഥിയെ ആശുപത്രിയിലേക്ക് മാറ്റി. 

രണ്ടു ബൈക്കുകളിലായിട്ടാണ് നാലു വിദ്യാര്‍ത്ഥികള്‍ അവധി ദിവസത്തില്‍ സ്ഥലത്തെത്തിയത്. സാധാരണയായി ആളുകള്‍ കുളിക്കുന്ന സ്ഥലമാണെങ്കിലും അപകടമേഖലയാണെന്ന് നാട്ടുകാര്‍ പറയുന്നത്. നാലുപേരും കുളിക്കാനിറങ്ങിയെങ്കിലും മൂന്നുപേര്‍ ചെളിയില്‍ കുടുങ്ങി മുങ്ങി താഴുകയായിരുന്നു.

രക്ഷപ്പെട്ട വിദ്യാര്‍ഥിയാണ് നിലവിളിച്ച് നാട്ടുകാരെ വിവരമറിയിച്ചത്. തുടര്‍ന്ന് നാട്ടുകാരെത്തിയാണ് മൂന്നു വിദ്യാര്‍ത്ഥികളെയും പുറത്തെടുത്തത്. ചെളിയില്‍ പുതഞ്ഞ നിലയിലായിരുന്നു മൃതദേഹമെന്ന് നാട്ടുകാര്‍ പറഞ്ഞു. പുറത്തെടുത്തപ്പോള്‍ തന്നെ മൂന്നുപേരും മരിച്ചിരുന്നു. സ്ഥലത്ത് ഫയര്‍ഫോഴ്സും പൊലീസും എത്തിയിട്ടുണ്ട്. 



 


Tags:    
News Summary - Three students drowned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.