തൃക്കാക്കരയിലെ യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസ് സന്തോഷ് ട്രോഫി കിരീടം നേടിയ കേരള ടീമിന്റെ ഭാഗമായ തൈക്കൂടം സ്വദേശി സോയൽ ജോഷിയെ വീട്ടിലെത്തി അനുമോദിക്കുന്നു

എതിരാളിയെ കുറച്ചുകാണുന്നില്ല, ജനങ്ങൾ കൈവിടില്ലെന്ന് ഉറച്ച വിശ്വാസം -ഉമ തോമസ്

കൊച്ചി: തൃക്കാക്കരയിലെ ഇടത് സ്ഥാനാർഥിയെ കുറച്ചുകാണുന്നില്ലെന്ന് യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസ്. യോഗ്യതയുള്ളതുകൊണ്ടാണ് സ്ഥാനാർഥിയായി മത്സരിക്കുന്നത്. ഡോ. ജോ ജോസഫിന്‍റെ സ്ഥാനാർഥിത്വം തനിക്ക് വെല്ലുവിളിയല്ല. തൃക്കാക്കരയിലെ ജനങ്ങൾ കൈവിടില്ലെന്നാണ് ഉറച്ച വിശ്വാസമെന്നും ഉമ തോമസ് പറഞ്ഞു.

മത്സരമാകുമ്പോൾ തെരഞ്ഞെടുപ്പിൽ ഒന്നിലധികം സ്ഥാനാർഥികളുണ്ടാകും. എതിർ സ്ഥാനാർഥി ആരുതന്നെയായാലും നമ്മുടെ പാതയിൽ വരുന്നതല്ല. വിജയിക്കാനുള്ള പാതയിലാണ് ഞങ്ങൾ ഒത്തൊരുമിച്ച് നീങ്ങുന്നത്.

എതിർ സ്ഥാനാർഥിയെ ബഹുമാനിക്കുന്നു. തൃക്കാക്കരയിലെ പ്രബുദ്ധരായ വോട്ടർമാർ അവർക്ക് എന്തുവേണമെന്ന് തിരഞ്ഞെടുക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. പി.ടി. തോമസ് നൽകിയ സ്നേഹം ജനങ്ങൾ തിരിച്ചുനൽകുമെന്നും ഉമ തോമസ് പറഞ്ഞു.

മണ്ഡലത്തിൽ പരസ്യപ്രചാരണത്തിന് തുടക്കംകുറിച്ച ഉമ തോമസ് പ്രധാന വ്യക്തികളെയും സ്ഥാപനങ്ങളെയും സന്ദർശിച്ചുകൊണ്ടാണ് തുടങ്ങിയത്.

Tags:    
News Summary - Thrikkakara by election updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.