കോഴിക്കോട്: കോൺഗ്രസ് വിട്ട പി.സി ചാക്കോയെ ബി.ഡി.ജെ.എസിലേക്ക് ക്ഷണിച്ച് തുഷാർ വെള്ളാപ്പള്ളി. എൻ.ഡി.എയുടെ പ്രമുഖ ഘടക കക്ഷികൂടിയായ ബി.ഡി.ജെ.എസിലേക്കു വന്നാൽ ഉചിതമായ പരിഗണന നൽകുമെന്ന് പി.സി ചാക്കോക്ക് വാഗ്ദാനം നൽകുക കൂടി ചെയ്യുന്നുണ്ട് തുഷാർ വെള്ളാപ്പിള്ളി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തുഷാർ വെള്ളാപ്പള്ളി ഇക്കാര്യം അറിയിച്ചത്.
പി.സി ചാക്കോയെ എൻ.ഡി.എയിലേക്ക് സ്വാഗതം ചെയ്യുന്നു. ദേശീയ ജനാധിപത്യ സഖ്യത്തിന്റെ പ്രമുഖ ഘടക കക്ഷികൂടിയായ ബിഡിജെഎസിലേക്കു വന്നാൽ ഉചിതമായ പരിഗണന നൽകും. പാര്‍ട്ടിയുടെ ഉള്‍പ്പാര്‍ട്ടിപ്പോരില്‍ മനംമടുത്ത് കൂടുതല്‍ നേതാക്കള്‍ ഇനിയും പാര്‍ട്ടിവിട്ടു വരുമെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.
കോണ്‍ഗ്രസ് ഗ്രൂപ്പ് വൈര്യത്തില്‍ പാര്‍ട്ടിവിട്ട ശ്രീ പി.സി ചാക്കോയെ എൻ.ഡി.എ യിലേക്ക് സ്വാഗതം ചെയ്യുന്നു. ദേശീയ ജനാധിപത്യ സഖ്യത്തിന്റെ പ്രമുഖ ഘടക കക്ഷികൂടിയായ ബി.ഡി.ജെ.എസിലേക്കു വന്നാല്‍ ഉചിതമായ പരിഗണന നല്‍കും. കേരളത്തിന്‍റെ പ്രത്യേക രാഷ്ട്രീയാന്തരീക്ഷത്തില്‍ യു.ഡി.എഫ് അപ്രസക്തമാണ്. പാര്‍ട്ടിയുടെ ഉള്‍പ്പാര്‍ട്ടിപ്പോരില്‍ മനംമടുത്ത് കൂടുതല്‍ നേതാക്കള്‍ ഇനിയും പാര്‍ട്ടിവിട്ടു വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.